പാചകവാതകം: ഗാര്‍ഹിക, വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു

ഇന്ധന വില വര്‍ധനവിന് ഒപ്പം പാചകവാതക വിലയും കൂട്ടി. ​ഗാർഹികാവശ്യത്തിന് ഉപയോ​ഗിക്കുന്ന സിലിണ്ടറുകള്‍ക്ക് 25 രൂപ 50 പൈസയാണ് കൂട്ടിയത്. വാണിജ്യ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന സിലിണ്ടറുകള്‍ക്ക് 80 രൂപയാണ്…

By :  Editor
Update: 2021-07-01 02:25 GMT

ഇന്ധന വില വര്‍ധനവിന് ഒപ്പം പാചകവാതക വിലയും കൂട്ടി. ​ഗാർഹികാവശ്യത്തിന് ഉപയോ​ഗിക്കുന്ന സിലിണ്ടറുകള്‍ക്ക് 25 രൂപ 50 പൈസയാണ് കൂട്ടിയത്. വാണിജ്യ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന സിലിണ്ടറുകള്‍ക്ക് 80 രൂപയാണ് കൂട്ടിയത്. പുതുക്കിയ വില ഇന്ന് മുതല്‍ പ്രബല്യത്തില്‍. ഇതോടെ കൊച്ചിയിലെ പുതുക്കിയ വില 841 രൂപ 50 പൈസയായി. വാണിജ്യ സിലിണ്ടറുകളുടെ വില 80 രൂപയാണ് കൂട്ടിയത്.

ഇതോടെ വില 1550 ആയി. ഇന്ധന വിലവര്‍ധനവിനോടൊപ്പം പാചക വാതക വിലയും കുത്തനെ ഉയര്‍ത്തിയത് രാജ്യത്തെ കുടുംബങ്ങളുടെ ബജറ്റ് കൂടുതല്‍ താളം തെറ്റിക്കും.ദ്രവീകൃത പെട്രോളിയം ഗ്യാസ് (എല്‍പിജി) സിലിണ്ടറുകളുടെ വില എല്ലാ മാസവും ആദ്യ ദിവസം തീരുമാനിക്കും. എല്‍പിജി വിലവര്‍ധന സംബന്ധിച്ച് എണ്ണക്കമ്പനികള്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും വില പരിഷ്‌കരണം ഇന്ന് ഉണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു.

Tags:    

Similar News