രാജ്യത്ത് കൊറോണ രോഗബാധിതരുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്

ന്യൂഡൽഹി: രാജ്യത്ത് കൊറോണ രോഗബാധിതരുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,617 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,04,58,251…

;

By :  Editor
Update: 2021-07-01 23:21 GMT

ന്യൂഡൽഹി: രാജ്യത്ത് കൊറോണ രോഗബാധിതരുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,617 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,04,58,251 ആയി. നിലവിൽ 5,09,637 പേരാണ് വിവിധ ആരോഗ്യ കേന്ദ്രങ്ങളിലും വീടുകളിലും ചികിത്സയിൽ കഴിയുന്നത്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 59,384 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 2,95,48,302 പേർ ഇതുവരെ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18,80,026 സാംപിളുകളാണ് പരിശോധിച്ചത്. ആകെ പരിശോധിച്ച സാംപിളുകൾ 41,42,51,520 ആയി ഉയർന്നു. രാജ്യത്ത് മൂന്നാം ഘട്ട വാക്‌സിനേഷൻ പുരോഗമിക്കുകയാണ്. ഇതുവരെ രാജ്യത്ത് 34,00,76,232 പേർ വാക്‌സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കഴിഞ്ഞ ദിവസം കൊറോണയെ തുടർന്ന് 853 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ആകെ കൊറോണ മരണം 4,00,312 ആയി.

Tags:    

Similar News