ഫിലിപ്പൈന്‍സില്‍ വ്യോമസേനാ വിമാനം തകര്‍ന്നു: അപകടം തീവ്രവാദികളുടെ ശക്തികേന്ദ്രത്തില്‍
ഫിലിപ്പൈൻസിൽ വ്യോമസേന വിമാനം തകർന്ന് വീണു. ഫിലിപ്പീൻസിലെ ദക്ഷണി കേഗിയാൻ നിന്നും 85 പേരുമായി പോവുകയായിരുന്ന സി.130 വിമാനമാണ് തകർന്ന് വീണത് ലാൻറിങ്ങിലുണ്ടായ പ്രശ്നമാണ് അപകടത്തിന് കാരണം.വിമാനത്തില്‍…
ഫിലിപ്പൈൻസിൽ വ്യോമസേന വിമാനം തകർന്ന് വീണു. ഫിലിപ്പീൻസിലെ ദക്ഷണി കേഗിയാൻ നിന്നും 85 പേരുമായി പോവുകയായിരുന്ന സി.130 വിമാനമാണ് തകർന്ന് വീണത് ലാൻറിങ്ങിലുണ്ടായ പ്രശ്നമാണ് അപകടത്തിന് കാരണം.വിമാനത്തില്‍ നിന്ന് 45 സൈനികരെ രക്ഷപ്പെടുത്തി. 85 സൈനികരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. സുലു പ്രവിശ്യയിലെ ജോലോ ദ്വീപില്‍ ലാന്‍ഡിങ്ങിനിടെ വിമാനം അപകടത്തില്‍ പെടുകയായിരുന്നു. ഇന്ത്യന്‍ സമയം ഒന്‍പത് മണിയോടെയാണ് അപകടം. കൂടുതല്‍ പേരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും സൈന്യം വ്യക്തമാക്കി. ദക്ഷിണ കഗയാനിലെ ഒറോ സിറ്റിയില്‍ നിന്ന് സൈനികരെ മാറ്റുന്നതിനിടെയാണ് അപകടം. അപകടത്തില്‍ പെട്ട പ്രദേശം തീവ്രവാദികളുടെ ശക്തികേന്ദ്രമാണെന്നാണ് കരുതപ്പെടുന്നത്. അപകടത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല.