അടുത്ത മാസത്തോടെ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം : എസ്ബിഐ റിസർച്ച് റിപ്പോർട്ട്
ന്യൂ ഡൽഹി: അടുത്ത മാസത്തോടെ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന് എസ്ബിഐ റിസർച്ച് റിപ്പോർട്ട്. സെപ്റ്റംബറോടെ മൂന്നാം തരംഗം പാരമ്യത്തിലെത്തും. ഓഗസ്റ്റ് രണ്ടാം വാരംമുതൽ രോഗികൾ ഉയർന്നു…
ന്യൂ ഡൽഹി: അടുത്ത മാസത്തോടെ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന് എസ്ബിഐ റിസർച്ച് റിപ്പോർട്ട്. സെപ്റ്റംബറോടെ മൂന്നാം തരംഗം പാരമ്യത്തിലെത്തും. ഓഗസ്റ്റ് രണ്ടാം വാരംമുതൽ രോഗികൾ ഉയർന്നു തുടങ്ങും. സെപ്റ്റംബർ പകുതിയോടെ പാരമ്യത്തിലെത്തിയ ശേഷം കുറഞ്ഞു തുടങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, രാജ്യത്ത് ഇന്ന് 24 മണിക്കൂറിനിടെ 34,703 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 553 പേർ മരിച്ചു. ഇതോടെ ആകെ കൊവിഡ് കേസുകൾ 3,06,19,932 ആയി. 4,03,281 ആണ് ആകെ മരണം. രോഗമുക്തി നിരക്ക് 97.17% ആണ്. തുടർച്ചയായി 54-ാം ദിവസവും പ്രതിദിന കൊവിഡ് കേസുകളേക്കാൾ രോഗമുക്തരായവരുടെ എണ്ണമാണ് വർധിച്ചത്. 111 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗികളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.