വയറുവേദനയുമായി ആശുപത്രിയിലെത്തിയ അഞ്ചു വയസുകാരിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് ഒന്നര കിലോ മുടി !

അഞ്ച് വയസുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ ഒന്നര കിലോ മുടി പുറത്തെടുത്തു. ഹരിയാനയിലെ പഞ്ച്കുളയിൽ നിന്നാണ് വിചിത്രമായ ഈ വാർത്ത പുറത്തു വന്നിരിക്കുന്നത്. കടുത്ത വയറുവേദനയെക്കുറിച്ച് ഗുർലീൻ…

;

By :  Editor
Update: 2021-07-06 09:37 GMT

അഞ്ച് വയസുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ ഒന്നര കിലോ മുടി പുറത്തെടുത്തു. ഹരിയാനയിലെ പഞ്ച്കുളയിൽ നിന്നാണ് വിചിത്രമായ ഈ വാർത്ത പുറത്തു വന്നിരിക്കുന്നത്. കടുത്ത വയറുവേദനയെക്കുറിച്ച് ഗുർലീൻ എന്ന അഞ്ചു വയസ്സുകാരി കുറച്ചു നാളുകളായി അമ്മയോട് പരാതിപ്പെട്ടിരുന്നു. ഒടുവിൽ, ഞായറാഴ്ച അമ്മ മകളെ സെക്ടർ 6ലെ പഞ്ച്കുല ആശുപത്രിയിൽ കൊണ്ടുപോയി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡോക്ടർമാർ കുട്ടിയുടെ വയറ്റിൽ മുടി കണ്ടെത്തിയത്.

പഞ്ചകുല ആശുപത്രിയിലെ സീനിയർ സർജൻ ഡോ. വിവേക് ​​ഭാഡാണ് ഓപ്പറേഷന് നേതൃത്വം നൽകിയത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഗുർ‌ലീൻ ഇപ്പോൾ ആശുപത്രിയിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ഗുർലീനും അമ്മയും ചണ്ഡിഗഡിലെ മൗലി ജാഗ്രാനിലാണ് താമസിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് പിതാവിനെ നഷ്ടപ്പെട്ടതിനാൽ മകളെ പരിപാലിക്കാൻ അമ്മ മാത്രമേയുള്ളൂ. മകൾക്ക് രണ്ടര വയസ്സുള്ളപ്പോൾ മുതൽ മുടി കഴിച്ചു തുടങ്ങിയിട്ടുണ്ടാകാമെന്ന് അമ്മ ഗുർപ്രീത് പറഞ്ഞു. “അവളുടെ കൈകളിൽ മുടി പല തവണ കണ്ടിട്ടുണ്ട്. പക്ഷേ അവൾ അത് കഴിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്നാൽ കഴിഞ്ഞ 10-15 ദിവസമായി വയറുവേദനയെക്കുറിച്ച് മകൾ പരാതിപ്പെടുന്നുണ്ടായിരുന്നു. തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്, ”ഗുർപ്രീത് കൂട്ടിച്ചേർത്തു.

Tags:    

Similar News