മിന്നലേറ്റ് 68 പേര്‍ മരിച്ചു; യുവാക്കള്‍ മരിച്ചത് വാച്ച് ടവറില്‍ കയറി സെല്‍ഫി എടുക്കുന്നതിനിടെ !
ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഇടിമിന്നലേറ്റ് 68 പേര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശില്‍ 41 പേരും രാജസ്ഥാനില്‍ 20 പേരും മധ്യപ്രദേശില്‍ 7 പേരുമാണ് മരിച്ചത്. യു പിയില്‍ പ്രയാഗ്…
;ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഇടിമിന്നലേറ്റ് 68 പേര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശില്‍ 41 പേരും രാജസ്ഥാനില്‍ 20 പേരും മധ്യപ്രദേശില്‍ 7 പേരുമാണ് മരിച്ചത്. യു പിയില്‍ പ്രയാഗ് രാജ്, കാണ്‍പുര്‍, ഫിറോസാബാദ്, ആഗ്ര, വാരാണസി, ഉന്നാവ്, ചിത്രകൂട് എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് അറിയിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
രാജസ്ഥാനില്‍ കോട്ട, ധോല്‍പുര്‍ ജില്ലകളിലുണ്ടായ ഇടിമിന്നലില്‍ 20 പേരാണ് മരിച്ചത്. മരിച്ചവരില്‍ ഏഴ് കുട്ടികളും ഉള്‍പ്പെടുന്നു. കോട്ട, ജയ്പൂര്‍ അടക്കം അഞ്ച് ജില്ലകളിലാണ് ഞായറാഴ്ച ഇടിമിന്നലുണ്ടായത്.രാജസ്ഥാനില്‍ വാച്ച് ടവറില്‍ കയറി സെല്‍ഫി എടുക്കുന്നതിനിടെയാണ് ചില യുവാക്കള്‍ മരിച്ചത്.