കേട്ടത് ശരിയാണ്! ബിഗ് ബോസ് ഫിനാലെ ഈ മാസം തന്നെയെന്ന് മണിക്കുട്ടനും!
തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായാണ് മലയാളം ബിഗ് ബോസ് നിര്‍ത്തിവെച്ചത്. ചെന്നൈ എവിപിയിലെ ബിബി വീടിന് പൂട്ടുവീണതോടെ സീസണ്‍ 3യുടെ ചിത്രീകരണം നിര്‍ത്തുകയായിരുന്നു. താരങ്ങളെ സുരക്ഷിതരായി ഹോട്ടലിലേക്ക്…
തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായാണ് മലയാളം ബിഗ് ബോസ് നിര്‍ത്തിവെച്ചത്. ചെന്നൈ എവിപിയിലെ ബിബി വീടിന് പൂട്ടുവീണതോടെ സീസണ്‍ 3യുടെ ചിത്രീകരണം നിര്‍ത്തുകയായിരുന്നു. താരങ്ങളെ സുരക്ഷിതരായി ഹോട്ടലിലേക്ക് മാറ്റിയതിന് ശേഷമായാണ് അധികൃതര്‍ ബിബി ഹൗസ് പൂട്ടിയത്. സീസണ്‍ 2ലെ പ്പോലെ ഇത്തവണയും വിജയിയെ തീരുമാനിക്കാതെ ബിഗ് ബോസ് നിര്‍ത്തുമോയെന്നായിരുന്നു പ്രേക്ഷകര്‍ ചോദിച്ചത്. വോട്ടിംഗിലൂടെ വിജയിയെ തീരുമാനിക്കാനുള്ള അവസരം ലഭിച്ചതോടെ ഈ ആശങ്ക മാറിയിരുന്നു. ഫിനാലെ നടത്തുമെന്ന് വ്യക്തമാക്കിയായിരുന്നു അണിയറപ്രവര്‍ത്തകരും എത്തിയത്. ബിഗ് ബോസ് ഫിനാലെയെക്കുറിച്ചുള്ള മണിക്കുട്ടന്റെ കമന്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ബിഗ് ബോസ് ഫിനാലെ എപ്പോഴാണെന്നായിരുന്നു ഒരാള്‍ മണിക്കുട്ടനോട് ചോദിച്ചത്. ഫിനാലെ ഉടനെ തന്നെയുണ്ടാവും, ഈ മാസം തന്നെയുണ്ടാവുമെന്നാണ് അറിയാന്‍ സാധിച്ചത്. ഒരു ഡേറ്റ് പറഞ്ഞിട്ടില്ല. നിങ്ങളെപ്പോലെ ഞാനും കാത്തിരിക്കുകയാണ്. എല്ലാവരേയും കണ്ടിട്ട് കുറേ ദിവസമായി. ഫോണിലൂടെയും വാട്‌സാപിലൂടെയുമായി എല്ലാവരുമായും കോണ്ടാക്റ്റുണ്ട്. എല്ലാവര്‍ക്കും ഇഷ്ടമാവുന്ന തരത്തില്‍ തന്നെയായിരിക്കും ഫിനാലെയെന്നും മണിക്കുട്ടന്‍ പറഞ്ഞിരുന്നു. ഡാന്‍സും പാട്ടും സ്‌കിറ്റുമൊക്കെയുണ്ടാവുമെന്നാണ് തോന്നുന്നത്. ബിഗ് ബോസ് ഷോ നടക്കുമ്പോള്‍ ലാല്‍ സാറിനെ കണ്ട് കുറച്ച് നേരം സംസാരിക്കണമെന്നൊക്കെയുണ്ട്. എലിമിനേഷനിലൂടെ പോവുമ്പോഴോ അല്ലാതെയോ ഒക്കെയായി അങ്ങനെയൊരു അവസരം ലഭിക്കുമെന്നാണ് കരുതിയത്. ഞങ്ങള്‍ക്കൊന്നും അത് സാധിച്ചില്ല. ബിഗ് ബോസ് ഫിനാലെയുടെ അന്ന് ലാലേട്ടനെയൊക്കെ കാണണം.
മണിക്കുട്ടന്‍ വിജയിക്കുന്നത് കാണണമെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. നിങ്ങളുടെ സ്‌നേഹവും പിന്തുണയുമൊക്കെയാണ് എന്നെ ഇവിടെ എത്തിച്ചത്. എല്ലാവരും പ്രാര്‍ത്ഥിക്കുക. ഒരുപാട് സമ്മാനങ്ങള്‍ ലഭിക്കുന്നുണ്ട്. മധുരപലഹാരങ്ങളൊക്കെ ലഭിക്കുന്നുണ്ട്. അതൊക്കെ കഴിക്കുന്നുണ്ട്. ഇപ്പോള്‍ ജിമ്മൊക്കെ തുറന്നില്ലേ, ഇനി ശ്രദ്ധിക്കണം. നിങ്ങളെ എല്ലാവരേയും അറിയിച്ചായിരിക്കും വിവാഹം, ഇപ്പോള്‍ ഒന്നുമായിട്ടില്ല, വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോഴുള്ള മറുപടി ഇങ്ങനെയായിരുന്നു.