എസ്.എസ്.എല്‍.സി ഫലം നാളെ; ഗ്രേസ് മാര്‍ക്ക് നല്‍കണമെന്ന ആവശ്യം ശക്തം" തീരുമാനം ഇന്ന്
എസ്.എസ്.എല്‍.സി ഫലം നാളെ പ്രഖ്യാപിക്കും. ഇന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ പരീക്ഷാ ബോര്‍ഡ് യോഗം ചേര്‍ന്ന് ഫലത്തിന് അംഗീകാരം നല്‍കും. ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍…
;By : Editor
Update: 2021-07-13 01:41 GMT
എസ്.എസ്.എല്‍.സി ഫലം നാളെ പ്രഖ്യാപിക്കും. ഇന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ പരീക്ഷാ ബോര്‍ഡ് യോഗം ചേര്‍ന്ന് ഫലത്തിന് അംഗീകാരം നല്‍കും. ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാരിന്റെ അഭിപ്രായംകൂടി കണക്കിലെടുത്ത് ബോര്‍ഡ് യോഗം തീരുമാനമെടുക്കും. എന്‍.സി.സി നാഷണല്‍ സര്‍വീസ് സ്കീം, കായിക ഇനങ്ങള്‍ എന്നിവയില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കണമെന്ന ആവശ്യം ശക്തമാണ്. നാളെ ഉച്ചക്ക് രണ്ടു മണിക്ക് പൊതു വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കുക.