സ്വര്‍ണം തിളങ്ങുന്നു; വിലയിൽ വീണ്ടും വര്‍ധന
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും വര്‍ധന. പവന് 80 രൂപ കൂടി. ഒരു പവൻ സ്വര്‍ണത്തിന് 35,920 രൂപയാണ് വില. ഒരു ഗ്രാമിന് 4,490 രൂപയും.…
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും വര്‍ധന. പവന് 80 രൂപ കൂടി. ഒരു പവൻ സ്വര്‍ണത്തിന് 35,920 രൂപയാണ് വില. ഒരു ഗ്രാമിന് 4,490 രൂപയും. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 35,840 രൂപയായിരുന്നു വില. രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില ഉയര്‍ന്നു. ട്രോയ് ഔൺസിന് 1813.05 ഡോളറിലാണ് വ്യാപാരം. ഈ മാസം ഇതുവരെ പവന് 720 രൂപ കൂടി. പ്രതിസന്ധി ഘട്ടത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വര്‍ണത്തെ ആശ്രയിക്കുന്നവര്‍ കൂടിയിട്ടുണ്ട്. ഡിജിറ്റൽ ഗോൾഡ് നിക്ഷേപ പദ്ധതികളിലുമുണ്ട് വര്‍ധന. ദീര്‍ഘകാലാടിസ്ഥാനത്തിൽ സ്വര്‍ണം മികച്ച നേട്ടം തരുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ജൂലൈ ഒന്നു മുതൽ സ്വര്‍ണ വിലയിൽ വര്‍ധനയുണ്ട്. അതേസമയം ജൂണിൽ പവന് 1,680 രൂപ ഞ്ഞിരുന്നു. യുഎസ് ഫെഡറൽ റിസര്‍വ് 2023ൽ പലിശ നിരക്കുകൾ ഇരട്ടിയാക്കുമെന്ന പ്രഖ്യാപനവും ഡോളര്‍ കരുത്താര്‍ജിച്ചതും സ്വര്‍ണത്തിന് മങ്ങലേൽപ്പിച്ചു. ജൂൺ മൂന്നിന് ഒരു പവൻ സ്വര്‍ണത്തിന് 36,960 രൂപയായിരുന്നു വില. ഇതാണ് ജൂണിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. എന്നാൽ പിന്നീട് വില ഇടിഞ്ഞു.