കടകള്‍ തുറക്കാന്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിക്കുന്ന വ്യാപാരികളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

കടകള്‍ തുറക്കാന്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിക്കുന്ന വ്യാപാരികളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. വാരാന്ത്യദിനങ്ങളൊഴിച്ച്‌ മുഴുവന്‍ ദിവസവും കടകള്‍ തുറക്കാന്‍ അനുമതി വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഇക്കാര്യത്തില്‍…

By :  Editor
Update: 2021-07-15 20:06 GMT

കടകള്‍ തുറക്കാന്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിക്കുന്ന വ്യാപാരികളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. വാരാന്ത്യദിനങ്ങളൊഴിച്ച്‌ മുഴുവന്‍ ദിവസവും കടകള്‍ തുറക്കാന്‍ അനുമതി വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല സമീപനമില്ലാത്തതു കാരണം കടകള്‍ തുറന്നു പ്രതിഷേധിക്കുമെന്ന് വ്യാപാരികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചത്.

സര്‍ക്കാര്‍ നിലപാട് പ്രതിപക്ഷം ആയുധമാക്കിയതും പെരുന്നാളും പരിഗണിച്ച്‌ വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കാന്‍ സാധ്യതയുണ്ട്. മുഖ്യമന്ത്രിയില്‍നിന്ന് പ്രതീക്ഷിച്ച തരത്തിലുള്ള നടപടിയുണ്ടായില്ലെങ്കില്‍ വ്യാപാരികള്‍ വീണ്ടും സമരത്തിലേക്കു നീങ്ങിയേക്കും. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കുശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ അറിയിച്ചിരുന്നത്. സമിതി സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്.

Tags:    

Similar News