ടോക്യോ ഒളിമ്പിക്‌സില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ലെങ്കില്‍ മലയാളി അത്‌ലറ്റുകളായ കെ.ടി ഇര്‍ഫാനും ശ്രീശങ്കറിനെതിരെയും കടുത്ത നടപടിയെന്ന് എഎഫ്‌ഐ
ടോക്യോ ഒളിമ്പിക്‌സില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ലെങ്കില്‍ മലയാളി അത്‌ലറ്റുകളായ കെ.ടി ഇര്‍ഫാന്‍, ശ്രീശങ്കര്‍ എന്നിവര്‍ക്കെതിരേ കടുത്ത നടപടിയെടുക്കുമെന്ന് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എ.എഫ്.ഐ) പ്രസിഡന്റ് അദിലെ…
ടോക്യോ ഒളിമ്പിക്‌സില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ലെങ്കില്‍ മലയാളി അത്‌ലറ്റുകളായ കെ.ടി ഇര്‍ഫാന്‍, ശ്രീശങ്കര്‍ എന്നിവര്‍ക്കെതിരേ കടുത്ത നടപടിയെടുക്കുമെന്ന് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എ.എഫ്.ഐ) പ്രസിഡന്റ് അദിലെ ജെ. സുമരിവാല. ബെംഗളൂര്‍ സായ് കേന്ദ്രത്തില്‍ നടന്ന ഫിറ്റ്‌നെസ് പരിശോധനയുടെ അടിസ്ഥാനത്തില്‍ ഇരുവരേയും ടോക്യോ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നതായും എന്നാല്‍ ഇരുവരുടേയും പരിശീലകര്‍ മികച്ച പ്രകടനം ഉറപ്പ് നല്‍കിയതിനാലാണ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്നും സുമരിവാല വ്യക്തമാക്കുന്നു. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന താരങ്ങള്‍ക്കാണ് സായ് കേന്ദ്രത്തില്‍ ഫിറ്റ്‌നെസ് പരിശോധന നടത്തിയത്. ഇതില്‍ ഇര്‍ഫാനും ശ്രീശങ്കറും മോശം പ്രകടനമാണ് പുറത്തെടുത്തത്.