ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ഒളിമ്പിക്സില്‍ വെള്ളി നേടുന്ന ആദ്യ താരമായി മീരാബായ് ചാനു
ടോക്യോ: ടോക്യോ വേദിയില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം മീരാബായ് ചാനു. ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ഒളിമ്പിക്സില്‍ വെള്ളി നേടുന്ന ആദ്യ താരം എന്ന റെക്കോഡാണ് ചാനു…
ടോക്യോ: ടോക്യോ വേദിയില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം മീരാബായ് ചാനു. ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ഒളിമ്പിക്സില്‍ വെള്ളി നേടുന്ന ആദ്യ താരം എന്ന റെക്കോഡാണ് ചാനു സ്വന്തമാക്കിയത്. 49 കിലോ വിഭാഗത്തിലാണ് താരം ടോക്യോ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടിയത്.2020 ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയ ആദ്യ താരമായ ചാനു കര്‍ണം മല്ലേശ്വരിയ്ക്ക് ശേഷം ഒളിമ്പിക്സില്‍ ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന ആദ്യതാരമാണ്. കര്‍ണം മല്ലേശ്വരി വെങ്കലമെഡലാണ് നേടിയത്.സ്നാച്ചില്‍ 87 കിലോ ഉയര്‍ത്തിയ ചാനു ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 115 കിലോ ഉയര്‍ത്തി. ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 115 കിലോ ഉയര്‍ത്തിയതോടെ ഒളിമ്പിക് റെക്കോഡും താരം സ്വന്തമാക്കി. 2017 ലോക ചാമ്പ്യന്‍ഷിപ്പില്‍ ചാനു ഈയിനത്തില്‍ സ്വര്‍ണം നേടിയിരുന്നു.