ഐഎന്‍എല്‍ യോഗത്തില്‍ കൂട്ടത്തല്ല്; മന്ത്രിയെ പോലീസ് രക്ഷപ്പെടുത്തി

കൊച്ചി: കൊച്ചിയില്‍ നടന്ന ഐഎന്‍എല്‍ നേതൃയോഗത്തില്‍ കൂട്ടത്തല്ല്. അനിഷ്ട സംഭവങ്ങളെത്തുടര്‍ന്ന് യോഗം പാതിവഴിയില്‍ ഉപേക്ഷിച്ചു.മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്ത യോഗത്തില്‍ അദ്ദേഹത്തെ സാക്ഷിയാക്കിയായിരുന്നു സംഘര്‍ഷം.മന്ത്രിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും…

By :  Editor
Update: 2021-07-25 01:25 GMT

കൊച്ചി: കൊച്ചിയില്‍ നടന്ന ഐഎന്‍എല്‍ നേതൃയോഗത്തില്‍ കൂട്ടത്തല്ല്. അനിഷ്ട സംഭവങ്ങളെത്തുടര്‍ന്ന് യോഗം പാതിവഴിയില്‍ ഉപേക്ഷിച്ചു.മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്ത യോഗത്തില്‍ അദ്ദേഹത്തെ സാക്ഷിയാക്കിയായിരുന്നു സംഘര്‍ഷം.മന്ത്രിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഇരുവിഭാഗമായി തിരിഞ്ഞാണ് ഏറ്റുമുട്ടിയത്.

ഹാളിനകത്ത് വക്കേറ്റവും കയ്യാങ്കളിയും ആരംഭിച്ചതോടെ യോഗം പിരിച്ചുവിട്ടതായി അറിയിച്ചു.എന്നാല്‍ ഒരു വിഭാഗം ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല.ഇതോടെ പ്രവര്‍ത്തകര്‍ തമ്മില്‍ വീണ്ടും ഉന്തുംതള്ളുമുണ്ടായി.സംഭവമറിഞ്ഞ് പൊലീസെത്തി പ്രവര്‍ത്തകരെ അനുനയിപ്പിച്ച്‌ ഹാളിന് പുറത്തേക്കിറക്കി.എന്നാല്‍ പുറത്തെത്തിയതോടെ പ്രവര്‍ത്തകര്‍ തമ്മില്‍ വീണ്ടും കൈയാങ്കളി തുടങ്ങി.പൊലീസ് ഇടെപെട്ടാണ് വലിയ സംഘര്‍ഷത്തിലേക്ക് വഴിവെക്കാതെ സ്ഥിതി ഗതികളെ നിയന്ത്രിച്ചത്.ഇതിനിടയില്‍ പുറത്ത് കുത്തിയിരുന്നു പ്രതിഷേധിച്ച ചില പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Tags:    

Similar News