സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം; രണ്ട് ജില്ലകളില്‍ ഇന്ന് വിതരണം ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷമാകുന്നു. കോവിഡ് കേസുകളുടെ എണ്ണം പ്രതിദിനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വാക്സിന്റെ ലഭ്യതക്കുറവ്. ഒരു ലക്ഷം ഡോസില്‍ താഴെ മാത്രമാണ് ഇനി അവശേഷിക്കുന്നത്.…

By :  Editor
Update: 2021-07-26 00:25 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷമാകുന്നു. കോവിഡ് കേസുകളുടെ എണ്ണം പ്രതിദിനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വാക്സിന്റെ ലഭ്യതക്കുറവ്. ഒരു ലക്ഷം ഡോസില്‍ താഴെ മാത്രമാണ് ഇനി അവശേഷിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്ന് വാക്സിനേഷന്‍ ഉണ്ടാകില്ലെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഒരാഴ്ച മാത്രം സംസ്ഥാനത്ത് 16 ലക്ഷത്തോളം പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. ഒരു ദിവസം നാല് ലക്ഷത്തില്‍പരം പേര്‍ക്ക് കുത്തിവയ്പ്പെടുത്ത് ആരോഗ്യവകുപ്പ് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു.

ഏറ്റവും ഒടുവിലായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1.83 കോടി പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1.28 കോടിയിലധികം പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 55.66 ലക്ഷം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയിട്ടുള്ളത്.2011 ലെ സെന്‍സസ് അനുസരിച്ച് ആകെ ജനസംഖ്യയുടെ 38.39 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 16.66 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഈ സെന്‍സസ് അനുസരിച്ച് 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 53.43 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 23.19 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

Tags:    

Similar News