രാജ്യത്ത് കൊറോണ കേസുകൾ ആശങ്കാജനകമായി വർദ്ധിക്കുന്നത് 22 ജില്ലകളിൽ ; ഏഴ് എണ്ണം കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം" ആ ജില്ലകൾ ഇതാണ് !

രാജ്യത്ത് കൊറോണ കേസുകൾ ആശങ്കാജനകമായി വർദ്ധിക്കുന്ന 22 ജില്ലകളിൽ ഏഴ് എണ്ണം കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശൂർ, വയനാട്, എറണാകുളം, പത്തനംതിട്ട…

By :  Editor
Update: 2021-07-27 10:45 GMT

രാജ്യത്ത് കൊറോണ കേസുകൾ ആശങ്കാജനകമായി വർദ്ധിക്കുന്ന 22 ജില്ലകളിൽ ഏഴ് എണ്ണം കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശൂർ, വയനാട്, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് പ്രതിദിന കേസുകൾ വർദ്ധിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാളാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ നാല് ആഴ്ചത്തെ കണക്കുകൾ പ്രകാരമുളള റിപ്പോർട്ടാണ് കേന്ദ്ര സർക്കാർ പുറത്തുവിട്ടത്. കേരളം കൂടാതെ മണിപ്പൂരിലെ അഞ്ച് ജില്ലകൾ, മേഘാലയിലെ മൂന്ന് ജില്ലകൾ എന്നിവിടങ്ങളിലും പ്രതിദിന കേസുകൾ വർദ്ധിച്ചുവരികയാണ്. രാജ്യത്ത് പ്രതിദിനം 100 കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ അധികവും 62 ജില്ലകളിലാണ് ഉള്ളതെന്നും ലവ് അഗർവാൾ പറഞ്ഞു

കേരളത്തിലെ പത്ത് ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ അധികമാണെന്നും ലവ് അഗർവാൾ ചൂണ്ടിക്കാട്ടി. കൊറോണ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ വിഷയം സംസ്ഥാന സർക്കാരുമായി ചർച്ച നടത്തിവരികയാണ്. വ്യാപനം വർദ്ധിച്ചിരിക്കുന്ന പ്രദേശങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നും സംസ്ഥാനത്തോട് നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം കേരളത്തിൽ ഇന്ന് 22000 ത്തോളം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മലപ്പുറത്ത് പുതുതായി 4037 പേർക്ക് രോഗം സ്ഥിരീകരിച്ചു. തൃശൂർ 2623, കോഴിക്കോട് 2397, എറണാകുളം 2352, പാലക്കാട് 2115, കൊല്ലം 1914, കോട്ടയം 1136, തിരുവനന്തപുരം 1100 എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചത്.

Tags:    

Similar News