സിബിഎസ്ഇ 12ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: സിബിഎസ്ഇ 12ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 30:30:40 എന്ന അനുപാതത്തിലാണ് അന്തിമ ഫലം നിർണയിക്കുക. cbseresults.nic.in എന്ന വെബ്സൈറ്റിൽനിന്ന് ഫലം അറിയാം. 10, 11 ക്ലാസുകളിലെ…

By :  Editor
Update: 2021-07-30 03:20 GMT

ന്യൂഡൽഹി: സിബിഎസ്ഇ 12ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 30:30:40 എന്ന അനുപാതത്തിലാണ് അന്തിമ ഫലം നിർണയിക്കുക. cbseresults.nic.in എന്ന വെബ്സൈറ്റിൽനിന്ന് ഫലം അറിയാം. 10, 11 ക്ലാസുകളിലെ വാർഷികഫലവും 12 ലെ യൂണിറ്റ് ടെസ്റ്റ് / മിഡ്–ടേം / പ്രീ ബോർഡ് (മോഡൽ) പരീക്ഷകളിലെ ഫലവുമാണ് പരിഗണിച്ചത്. സ്കൂളിന്റെ കഴിഞ്ഞ 3 വർഷങ്ങളിലെ ഫലവും കണക്കിലെടുത്തു. ഇതിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച വർഷം ഓരോ വിഷയത്തിനും ലഭിച്ച ശരാശരി മാർക്കിനേക്കാൾ + /- 5 മാർക്കിലേറെ വ്യത്യാസം ഈ വർഷം പാടില്ല. എല്ലാ വിഷയങ്ങൾക്കും കൂടിയുള്ള മൊത്തം മാർക്കിന്റെ ശരാശരിയിലാകട്ടെ, + /- 2 മാർക്കിലേറെ വ്യത്യാസം പാടില്ല. മാർക്കിടുന്ന രീതിയിൽ സ്കൂളുകൾ തമ്മിലുള്ള വ്യത്യാസം ഫലത്തെ ബാധിക്കാതിരിക്കാനാണിത്. സ്കൂളിൽ റിസൽറ്റ് കമ്മിറ്റിയുണ്ടാകും. നടപടികൾ വിലയിരുത്താനും സംശയങ്ങൾ പരിഹരിക്കാനും സോൺ തല സമിതിയുമുണ്ടാകും.

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 99.37 ശതമാനമാണ് വിജയം. 12.96 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഉപരി പഠനത്തിന് അര്‍ഹത നേടിയത്. ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളാണ് മികച്ച പ്രകടനം നടത്തിയത്. 0.54 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

കൂടുതൽ വാർത്തകൾക്ക് ഈവനിംഗ് കേരള ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

Tags:    

Similar News