ടോക്കിയോ ഒളിംപിക്‌സ്: പി.വി.സിന്ധു സെമിയില്‍ ; ഒളിംപിക്‌സ് ചരിത്രത്തില്‍ തുടര്‍ച്ചയായി രണ്ടാം സെമിയാണ് സിന്ധുവിന്റേത്

ടോക്കിയോ ഒളിംപിക്‌സ് വനിത വിഭാഗം ബാഡ്മിന്റണ്‍ മത്സരത്തില്‍ പി.വി.സിന്ധു സെമി ഫൈനലില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാന്റെ യമാഗൂച്ചിയെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. ആദ്യ സെറ്റ് വ്യക്തമായ…

By :  Editor
Update: 2021-07-30 04:23 GMT

ടോക്കിയോ ഒളിംപിക്‌സ് വനിത വിഭാഗം ബാഡ്മിന്റണ്‍ മത്സരത്തില്‍ പി.വി.സിന്ധു സെമി ഫൈനലില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാന്റെ യമാഗൂച്ചിയെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. ആദ്യ സെറ്റ് വ്യക്തമായ ലീഡ് സ്വന്തമാക്കി ജയിച്ചപ്പോള്‍ രണ്ടാം സെറ്റില്‍ മത്സരം കടുകട്ടിയുള്ളതായി. 20-18 എന്ന നിലയില്‍ പിന്നില്‍ നിന്ന ശേഷമാണ് രണ്ടാം സെറ്റില്‍ സിന്ധു തിരിച്ചുവരവ് നടത്തിയത്. ഒളിംപിക്‌സ് ചരിത്രത്തില്‍ തുടര്‍ച്ചയായി രണ്ടാം സെമിയാണ് സിന്ധുവിന്റേത്. സ്‌കോര്‍: 21-13, 22-20

കൂടുതൽ വാർത്തകൾക്ക് ഈവനിംഗ് കേരള ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

Tags:    

Similar News