അടുത്ത പടത്തിനു മുഹമ്മദ് ( not from the Quran ) എന്ന ടാഗ്‌ലൈനിൽ ഒരു പടം ഇറക്കാൻ പറ്റുമോ ? നാദിർഷയോട് മറുചോദ്യവുമായി വൈദികൻ
നാദിര്‍ഷയുടെ കേശു ഈ വീടിന്റെ നാഥന്‍, ഈശോ എന്നീ സിനിമകളുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ക്രൈസ്തവ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. യേശുവിനെയും ക്രൈസ്തവ വിശ്വാസത്തെയും അവഹേളിക്കുന്നതാണ് പേരെന്നായിരുന്നു…
;നാദിര്‍ഷയുടെ കേശു ഈ വീടിന്റെ നാഥന്‍, ഈശോ എന്നീ സിനിമകളുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ക്രൈസ്തവ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. യേശുവിനെയും ക്രൈസ്തവ വിശ്വാസത്തെയും അവഹേളിക്കുന്നതാണ് പേരെന്നായിരുന്നു ഇവരുടെ അവകാശവാദം. നാദിര്‍ഷക്കും സിനിമക്കുമെതിരെ സോഷ്യല്‍ മീഡിയില്‍ രൂക്ഷമായ സൈബര്‍ ആക്രമണവും നടത്തിയിരുന്നു. സിനിമകളുടെ ടൈറ്റില്‍ ഏതെങ്കിലും മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതല്ലെന്നും പേര് മാറ്റാന്‍ ഉദ്ദേശമില്ലെന്നും നാദിര്‍ഷ.വ്യകത്മാക്കിയിരുന്നു. ഇപ്പോൾ നാദിർഷയോട് മറുചോദ്യവുമായി വൈദികൻ രംഗത്ത് വന്നിരിക്കുകയാണ് .ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ ആണ് ഈ പടത്തിന്റെ പേരിനെതിരെ വന്നിരിക്കുന്നത്.
ഈശോ Not from the Bible എന്ന ടാഗ്‌ലൈനിൽ നാദിർഷാ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ കണ്ടു. അങ്ങനെ ഒരു ടാഗ് ലൈൻ പോലും ആവശ്യം ഇല്ലായിരുന്നു. എന്തായാലും ക്രിസ്ത്യാനികൾ നാദിർഷായെ വെട്ടാനും കൊല്ലാനും ഒന്നും വരില്ല. യേശു, യാസു, യേശുദാസ് അങ്ങനെ എത്രയോ പേരുകൾ ക്രിസ്താനികളുടെ ഇടയിലുണ്ട്...
അപ്പോൾ ചോദ്യമിതാണ് ; മുഹമ്മദ് എന്ന പേരുള്ള അനേകം മുസ്ലീങ്ങളുണ്ടല്ലോ, അടുത്ത പടത്തിനു മുഹമ്മദ് not from the Quran എന്ന ടാഗ്‌ലൈനിൽ ഒരു പടം ഇറക്കാൻ പറ്റുമോ ? ഫുൾ പോസ്റ് വായിക്കാം
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ) ന്റെ ഫേസ്ബുക് പോസ്റ്റ്