ഞായറാഴ്ച രാത്രി ഉമ്മയോട് ഒപ്പം മക്കളും 'ബിഗ്‌ബോസ്' കണ്ടു; സന്തോഷത്തോടെ ഉറങ്ങാന്‍ പോയ ഇരട്ടസഹോദരങ്ങള്‍ പിന്നെ ഉണര്‍ന്നില്ല" പിന്നെയും കേരളത്തിൽ ആത്മഹത്യ

കോട്ടയം: ഇന്നലെ മലപ്പുറത്ത് മാനസയുടെ മരണം വേദനിപ്പിച്ചെന്ന് കത്തെഴുതി വച്ച്‌ യുവാവ് ജീവനൊടുക്കിയിരുന്നു.കേരളത്തിൽ ഒരു ദിവസം കൊണ്ട് നാലോളം ആത്മഹത്യകൾ .കൂടാതെ കോഴിക്കോട് അച്ഛനും മകളും തുങ്ങി…

By :  Editor
Update: 2021-08-02 12:23 GMT

കോട്ടയം: ഇന്നലെ മലപ്പുറത്ത് മാനസയുടെ മരണം വേദനിപ്പിച്ചെന്ന് കത്തെഴുതി വച്ച്‌ യുവാവ് ജീവനൊടുക്കിയിരുന്നു.കേരളത്തിൽ ഒരു ദിവസം കൊണ്ട് നാലോളം ആത്മഹത്യകൾ .കൂടാതെ കോഴിക്കോട് അച്ഛനും മകളും തുങ്ങി മരിച്ചിരുന്നു .

കോട്ടയത്ത് ഇരട്ട സഹോദരങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കടുവാക്കുളം സ്വദേശികളായ നിസാര്‍, നസീര്‍ എന്നിവരാണ് മരിച്ചത്. കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. ഇരട്ട സഹോദരങ്ങളെ കൂടാതെ മാതാവ് മാത്രമാണ് വീട്ടില്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നത്. രാവിലെ ഒരു മകന് ചായ നല്‍കാന്‍ മുറിയിലേക്ക് ചെന്നപ്പോഴാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്.അമ്മയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിക്കൂടിയശേഷമാണ് രണ്ടാമത്തെ മകനും ആത്മഹത്യചെയ്തതായി കണ്ടത്. കോവിഡ് കാലത്ത് ജോലി നഷ്ടപ്പടുകയും തുടര്‍ന്നുണ്ടായ സാമ്ബത്തിക പ്രതിസന്ധിയുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം.സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് സൂചന. ബാങ്കില്‍ നിന്നും ലോണെടുത്തതിന് ജപ്തി നോട്ടീസ് ഇവര്‍ക്ക് ലഭിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു.

12 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടായിരുന്നുബാങ്കുകാര്‍ വീട്ടില്‍ വന്നത് നസീറിനെയും നിസാറിനെയും മനോവിഷമത്തിലാക്കിയിരിക്കുന്നു. ഇരുവരും സംഭവത്തെതുടര്‍ന്ന് അധികം പുറത്തിറങ്ങിയിരുന്നില്ല. വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചാല്‍ നാണക്കേടാവുമെന്ന് ഇരുവരും കൂട്ടുകാരോട് പറയുമായിരുന്നത്രെ. എന്നാല്‍ ജീവനൊടുക്കാന്‍ തക്ക മാനസിക വിഷമത്തിലായിരുന്നു ഇവരെന്ന് ആരും തിരിച്ചറിഞ്ഞില്ല.

'ജപ്തി നോട്ടീസ് പതിച്ചാല്‍ കുറച്ചിലാണുമ്മാ എന്ന് എന്നോട് പല തവണ പറഞ്ഞതാ. വീട് വിറ്റ് കടം വീട്ടാം മക്കളേ എന്ന് പറഞ്ഞിട്ടും എന്തിനാ ഇത് ചെയ്തത്" എന്നുചോദിച്ച്‌ പൊട്ടിക്കരയുകയാണ് നസീറിന്റെയും നിസാറിന്റെയും ഉമ്മ ഫാത്തിമാബീവി. 'ബാങ്കീന്ന് കഴിഞ്ഞയാഴ്ചയും വന്ന് ലോണടക്കാന്‍ പറഞ്ഞ്. വീട് വേണ്ടാട്ടാ... വിറ്റിട്ട് പൈസ എടുത്തോ, ബാങ്കിലെടുത്തോ.... ഞാന് മക്കളട്ത്ത് പറഞ്ഞതാ, വീട് വിറ്റോളാന്‍. വീട് വിറ്റ് കടം വീട്ടാന്‍.. എനിക്കീ വീട് വേണ്ടാ.. എന്റെ മക്കള് വേണം... വീട് വിറ്റ് പൈസ ബാങ്കെടുത്തോ... എനിക്കെന്റെ മക്കള് വേണം... മക്കള് വേണം...' ഫാത്തിമ ബീവിക്ക് കരച്ചിലടക്കാന്‍ കഴിയുന്നില്ല.

കൂടുതൽ വാർത്തകൾക്ക് ഈവനിംഗ് കേരള ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

ഞായറാഴ്ച പകലെല്ലാം ഇരുവരും വീട്ടിലുണ്ടായിരുന്നു. രാത്രി ഉമ്മയും മക്കളും ചേര്‍ന്നിരുന്നാണ് ടി.വിയില്‍ 'ബിഗ്‌ബോസ്' പരിപാടി കണ്ടത്. തുടര്‍ന്ന് സന്തോഷത്തോടെയാണ് മുറ്റത്തുതന്നെയുള്ള രണ്ടാമത്തെ വീട്ടിലേക്ക് കിടക്കാന്‍പോയതെന്ന് ഉമ്മ പറയുന്നു. പരസ്പരം വലിയ സ്‌നേഹമായിരുന്നു ഇരട്ട സഹോദരന്മാര്‍ തമ്മില്‍. ഒരുമിച്ചായിരുന്നു എപ്പോഴും. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയാണ് ഫാത്തിമ ബീവി.

Tags:    

Similar News