സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഫലത്തിനായി സന്ദർശിക്കേണ്ട വെബ്സൈറ്റുകൾ

ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 20 ലക്ഷത്തിലധികം പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്. കൊറോണയുടെ പശ്ചാത്തലത്തിൽ പൊതു പരീക്ഷ ഒഴിവാക്കിയിരുന്നു. പകരം പ്രത്യേക മൂല്യനിർണയം…

By :  Editor
Update: 2021-08-03 02:00 GMT

ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 20 ലക്ഷത്തിലധികം പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്. കൊറോണയുടെ പശ്ചാത്തലത്തിൽ പൊതു പരീക്ഷ ഒഴിവാക്കിയിരുന്നു. പകരം പ്രത്യേക മൂല്യനിർണയം വഴിയാണ് ഫലം പ്രഖ്യാപിച്ചത്.സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയില്‍ 99.04 ശതമാനം വിജയം. പരീക്ഷയില്‍ തിരുവനന്തപുരം മേഖലയാണ് മുന്നില്‍. 99.99 ശതമാനമാണ് വിജയം. സിബിഎസ്ഇയുടെ വെബ്സൈറ്റുകളിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഡിജിലോക്കര്‍ വെബ്‌സൈറ്റിലൂടെയും ഫലം അറിയാനാകും. ഫലത്തിനായി സന്ദർശിക്കേണ്ട വെബ്സൈറ്റുകൾ. cbseresults.nic.in, cbse.gov.in , digilocker.gov.in

മൂല്യനിര്‍ണയത്തില്‍ അതൃപ്തിയുള്ള കുട്ടികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാന്‍ അവസരം ലഭിക്കും. കോവിഡ് നിയന്ത്രണവിധേയമാകുന്ന സാഹചര്യത്തില്‍ പരീക്ഷ നടത്തുമെന്നാണ് സിബിഎസ്‌ഇ അറിയിച്ചിട്ടുള്ളത്.

കൂടുതൽ വാർത്തകൾക്ക് ഈവനിംഗ് കേരള ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

Tags:    

Similar News