രാജ്യത്ത് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്; 24 മണിക്കൂറിനിടെ 42,982 കോവിഡ് കേസുകൾ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവ് രേഖപ്പെടുത്തി. 42,928 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം…
;ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവ് രേഖപ്പെടുത്തി. 42,928 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 3,18,12,114 ആയി ഉയർന്നു.ഇന്നലെ 533 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 4,26,290 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ 4,11,076 പേരാണ് ചികിത്സയിൽ കഴിയുന്നത്.ഇന്നലെ മാത്രം 41,726 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,09,74,748 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 48,93,42,295 ആയി ഉയർന്നു.