ഗോദയില്‍ വെള്ളി മെഡല്‍ നേടി രവികുമാര്‍ ദാഹിയ; ഫൈനലില്‍ രവികുമാറിന്റേത് പൊരുതിയുള്ള പരാജയം

ടോക്യോ: ഹോക്കിയില്‍ വെങ്കലം.പിന്നാലെ ഗോദയില്‍ വെള്ളിയുംം. ഇന്ത്യയുടെ ഫയല്‍വാനായ രവി കുമാര്‍ ദാഹിയയാണ് വെള്ളി മെഡല്‍ നേട്ടത്തിന് ഉടമ. പുരുഷന്മാരുടെ 57 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് നേട്ടം.…

By :  Editor
Update: 2021-08-05 08:20 GMT

ടോക്യോ: ഹോക്കിയില്‍ വെങ്കലം.പിന്നാലെ ഗോദയില്‍ വെള്ളിയുംം. ഇന്ത്യയുടെ ഫയല്‍വാനായ രവി കുമാര്‍ ദാഹിയയാണ് വെള്ളി മെഡല്‍ നേട്ടത്തിന് ഉടമ. പുരുഷന്മാരുടെ 57 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് നേട്ടം.
കലാശപ്പോരാട്ടത്തില്‍ രണ്ടു തവണ ലോക ചാംപ്യനായ റഷ്യന്‍ താരം സാവുര്‍ ഉഗ്വേവിനോട് രവികുമാര്‍ പരാജയപ്പെട്ടു. 7-4 എന്ന സ്‌കോറിനായിരുന്നു രവികുമാറിന്റെ തോല്‍വി. സുശീല്‍ കുമാറിന് ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ ഗുസ്തി താരമാണ് രവി കുമാര്‍. ഈ ഒളിമ്ബിക്സിലെ ഇന്ത്യയുടെ രണ്ടാം വെള്ളിയാണ് ഇത്. അഞ്ചാം മെഡലും.

പവര്‍ ലിഫ്റ്റിംഗില്‍ മീരാഭായി ചാനു വെള്ളി നേടി. ബോക്സിംഗില്‍ ലവ്ലീനയും ഷട്ടിലില്‍ പിവി സിന്ധുവും വെങ്കലവും നേടി. ഹോക്കി പുരുഷ ടീം മൂന്നാം സ്ഥാനത്ത് എത്തി മെഡലുമായി മടങ്ങി. രവികുമാറിനും കലാശപോരിലെ സമ്മര്‍ദ്ദം അതിജീവിച്ച്‌ സ്വര്‍ണം നേടാനായില്ല.ഒളിമ്ബിക് ഗുസ്തിയില്‍ രവികുമാര്‍ ദാഹിയ വെള്ളിമെഡല്‍ നേട്ടവുമായി അഭിമാന താരമായി മാറിയപ്പോല്‍ മറ്റൊരു മെഡല്‍ പ്രതീക്ഷയായിരുന്ന ദീപക് പുനിയ പൊരുതി കീഴടങ്ങി. 86 കിലോ വിഭാഗത്തില്‍ വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ അവസാന നിമിഷം വരെ പൊരുതിയാണ് സാന്‍ മരിനോയുടെ മൈലെസ് നാസെം അമിനോട് ഇന്ത്യന്‍ താരം പരാജയപ്പെട്ടത്.

Tags:    

Similar News