‘ഇതാണെന്റെ വീട്, ഞാൻ തിരികെവരും’; ബാഴ്സലോണയോട് വിടപറഞ്ഞുകൊണ്ടുള്ള വാർത്താ സമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് ലയണൽ മെസ്സി

ബാഴ്സലോണയോട് വിടപറഞ്ഞുകൊണ്ടുള്ള വാർത്താ സമ്മേളനത്തിൽ വികാരാധീനനായി ലയണൽ മെസ്സി. നൂകാംപിലെ പ്രസ്മീറ്റിനിടെ മുൻ ബാഴ്സ നായകൻ പൊട്ടിക്കരഞ്ഞു. കറ്റാലൻ ക്ലബ്ബുമായുള്ള കരാർ തുടരാൻ പ്രതിബന്ധമായ ലാലി​ഗ നിബന്ധനകൾ…

;

By :  Editor
Update: 2021-08-08 07:26 GMT

ബാഴ്സലോണയോട് വിടപറഞ്ഞുകൊണ്ടുള്ള വാർത്താ സമ്മേളനത്തിൽ വികാരാധീനനായി ലയണൽ മെസ്സി. നൂകാംപിലെ പ്രസ്മീറ്റിനിടെ മുൻ ബാഴ്സ നായകൻ പൊട്ടിക്കരഞ്ഞു. കറ്റാലൻ ക്ലബ്ബുമായുള്ള കരാർ തുടരാൻ പ്രതിബന്ധമായ ലാലി​ഗ നിബന്ധനകൾ തടസമാകാതെ, അനുകൂല സാഹചര്യമൊരുങ്ങുന്ന കാലത്ത് താൻ തിരികെ വരുമെന്ന സൂചനയും മെസ്സി നൽകി.

മെസ്സിയുടെ വാക്കുകൾ

എന്റെ ജീവിതം മുഴുവൻ ഞാൻ ഇവിടെയായിരുന്നു. എന്റെ 13-മത്തെ വയസുമുതൽ. 21 വർഷങ്ങൾക്ക് ശേഷം ഞാനിവിടെ നിന്ന് പോകുന്നത് എന്റെ ഭാര്യയ്ക്കും മൂന്ന് ചെറിയ കറ്റാലൻ-അർജന്റൈൻ കുട്ടികൾക്കുമൊപ്പമാണ്. ഞാൻ‌ തിരികെ വരില്ലെന്ന് നിങ്ങൾക്ക് വാക്ക് നൽകാനാകില്ല. കാരണം ഇതാണ് എന്റെ വീട്.

ബഹുമാനത്തോടേയും മനുഷ്യത്വത്തോടേയും പെരുമാറാനാണ് ശ്രമിച്ചത്. ക്ലബ്ബ് വിടുമ്പോൾ അതാണ് എന്നിൽ അവശേഷിക്കുന്നതെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

സത്യമെന്താണെന്നാൽ എനിക്ക് എന്താണ് പറയേണ്ടതെന്ന് അറിയില്ല. ഈ സാഹചര്യത്തിൽ എന്താണ് പറയേണ്ടത് എന്നതിനേക്കുറിച്ചാണ് ഞാൻ കഴിഞ്ഞ ദിവസങ്ങളിൽ ആലോചിച്ചത്. പക്ഷെ, ഒന്നിനേക്കുറിച്ചും ചിന്തിക്കാൻ എനിക്കായില്ല. ഇവിടെ ഇത്രയും വർഷങ്ങൾ, ജീവിതമാകെ തന്നെ ഇവിടെ ചെലവഴിച്ച എന്നെ സംബന്ധിച്ചിടത്തോളം ഇതേറെ പ്രയാസമേറിയതാണ്. ഞാനിത് പ്രതീക്ഷിച്ചിരുന്നില്ല. സത്യസന്ധമായി പറയട്ടെ കഴിഞ്ഞ വർഷത്തെ കോലഹാലങ്ങൾക്കിടയിൽ എന്താണ് പറയേണ്ടത് എന്ന് എനിക്കറിയാമായിരുന്നു. പക്ഷെ, ഈ വർഷം അങ്ങനെയല്ല. ഈ വർഷം, ഇവിടെ തന്നെ തുടരാൻ കഴിയുമെന്നാണ് ഞാനും എന്റെ കുടുംബവും ഉറച്ചുവിശ്വസിച്ചത്. എല്ലാറ്റിനേക്കാളുമുപരിയായി ഞങ്ങൾ ആ​ഗ്രഹിച്ചതും അതാണ്.

Tags:    

Similar News