സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ ഇന്നു മുതൽ. ബീച്ചുകൾ ഉൾപ്പടെയുള്ള തുറസ്സായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കും

കൊച്ചി: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ ഇന്നു മുതൽ. ബീച്ചുകൾ ഉൾപ്പടെയുള്ള തുറസ്സായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കും.ബാങ്കുകൾ, വ്യാപാര–വ്യവസായ സ്ഥാപനങ്ങൾക്ക് ആറു ദിവസം പ്രവർത്തിക്കാനും അനുമതിയുണ്ട്.…

By :  Editor
Update: 2021-08-09 00:19 GMT

കൊച്ചി: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ ഇന്നു മുതൽ. ബീച്ചുകൾ ഉൾപ്പടെയുള്ള തുറസ്സായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കും.ബാങ്കുകൾ, വ്യാപാര–വ്യവസായ സ്ഥാപനങ്ങൾക്ക് ആറു ദിവസം പ്രവർത്തിക്കാനും അനുമതിയുണ്ട്. സർക്കാർ ഓഫിസുകൾ ആഴ്ചയിൽ 5 ദിവസവും തുറക്കാം. ഓണക്കാലത്തോടനുബന്ധിച്ചാണ് കൂടുതല്‍ ഇളവുകള്‍ അനുവദിച്ചത്.

ഒരു ഡോസ് വാക്‌സീനെടുത്തവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ തടസമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇന്നു കടകള്‍ തുറന്നാല്‍ 28 വരെ വിപണി സജീവമായിരിക്കും. രാവിലെ 7 മുതല്‍ രാത്രി 9വരെ കടകള്‍ക്ക് പ്രവര്‍ത്തിക്കാം. കടകളില്‍ പ്രവേശിക്കാന്‍ നിബന്ധനകളുണ്ടെങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിക്കേണ്ടെന്ന നിര്‍ദേശമുള്ളതു വ്യാപാരമേഖലയ്ക്കു കൂടുതല്‍ ഉണര്‍വ് പകരും. എസി ഇല്ലാത്ത റെസ്റ്റോറന്റുകളില്‍, ഇരുന്നു കഴിക്കാനുള്ള അനുമതി താമസിക്കാതെ നല്‍കുമെന്നു സര്‍ക്കാര്‍വൃത്തങ്ങള്‍ സൂചന നല്‍കി.

മാളുകളില്‍ സാമൂഹികഅകലം പാലിച്ച്, ബുധനാഴ്ച മുതല്‍ ജനങ്ങള്‍ക്ക് പ്രവേശിക്കാം. ടൂറിസം മേഖലയും തിങ്കളാഴ്ച മുതല്‍ പൂര്‍ണമായും തുറക്കുകയാണ്. വാക്‌സീനെടുത്തവര്‍ക്ക് ഹോട്ടലുകളില്‍ താമസിക്കുന്നതിന് തടസമില്ല. ബീച്ചുകളില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് കുടുംബമായി എത്താമെന്നു ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Tags:    

Similar News