സ്കൂളുകൾ ഘട്ടം ഘട്ടമായി തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: കൊവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് അടച്ചിട്ടിരിക്കുന്ന സ്കൂളുകൾ ഘട്ടം ഘട്ടമായി തുറക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. "സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്ന കാര്യം…

By :  Editor
Update: 2021-08-09 02:50 GMT

തിരുവനന്തപുരം: കൊവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് അടച്ചിട്ടിരിക്കുന്ന സ്കൂളുകൾ ഘട്ടം ഘട്ടമായി തുറക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. "സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയിലുണ്ട്. ഘട്ടം ഘട്ടമായി തുറക്കുക എന്ന രീതിയാണ് പരിഗണനയിലുള്ളത്. സ്കൂളുകൾ തുറക്കുന്നതിൽ കേന്ദ്ര സർക്കാരിൻ്റെയും കൊവിഡ് നിയന്ത്രണ അതോറിറ്റിയുടെയും അനുമതി ആവശ്യമാണ്. ഇവരുടെ ഭാഗത്ത് നിന്നും അനുമതി ലഭിച്ചാലുടൻ കുട്ടികളിലെ വാക്സിനേഷൻ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും. അടുത്ത മാസത്തോടെ സ്കൂളുകളിൽ എല്ലാവിധ സൗകര്യങ്ങളും ഒരുക്കും" - എന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

വിദ്യാഭ്യാസ മന്ത്രി ഓൺലൈൻ വിദ്യാഭ്യാസരീതി ശാശ്വതമല്ലെന്ന് നിയമസഭയിൽ പറഞ്ഞു. കുട്ടികളിലെ ആരോഗ്യപ്രശ്നങ്ങൾ മുൻ നിർത്തിയായിരുന്നു മന്ത്രി ഇത്തരത്തിൽ പരാമർശം നടത്തിയത്. ഡിജിറ്റല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ഓൺലൈൻ ക്ലാസുകൾ ഉണ്ടാകുന്ന പലവിധ ആരോഗ്യ പ്രശ്നങ്ങൾ ആരോഗ്യ വിദഗ്ധരും മാതാപിതാക്കളും ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യം നിലനിൽക്കെയാണ് മന്ത്രി സമാനമായ പരാമർശം നടത്തിയത്.

Tags:    

Similar News