താലിബാന് മുന്നറിയിപ്പുമായി ബൈഡന്‍;ജനങ്ങളെ ഒഴിപ്പിക്കാന്‍ അഫ്ഗാനില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കും
വാഷിങ്ടണ്‍: അഫ്ഗാനിസ്താനില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കാന്‍ കൂടുതല്‍ സൈന്യത്തെ അയക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി സൈനികരുടെ എണ്ണം മൂവായിരത്തില്‍ നിന്നും…
Update: 2021-08-15 00:18 GMT
വാഷിങ്ടണ്‍: അഫ്ഗാനിസ്താനില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കാന്‍ കൂടുതല്‍ സൈന്യത്തെ അയക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി സൈനികരുടെ എണ്ണം മൂവായിരത്തില്‍ നിന്നും അയ്യായിരമാക്കാന്‍ ദേശീയ സുരക്ഷാ സേനയുമായുള്ള ചര്‍ച്ചക്കൊടുവില്‍ തീരുമാനമായി.ഈ ഒഴിപ്പിക്കല്‍ അഫ്ഗാനിസ്താനില്‍ 20 വര്‍ഷം നീണ്ട അമേരിക്കന്‍ സേനയുടെ അവസാന ദൗത്യമായിരിക്കും.അമേരിക്കന്‍ സേനയുടെ ദൗത്യ നിര്‍വ്വഹണത്തിന് തടസ്സം സൃഷ്ടിച്ചാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്നും ബൈഡന്‍ താലിബാന് മുന്നറിയിപ്പു നല്‍കി. ബാല്‍ക് പ്രവിശ്യാ തലസ്ഥാനമായ മസര്‍ ഇ ഷെരീഫ് നഗരം പിടിച്ചടക്കിയ താലിബാന്‍ രാജ്യതലസ്ഥാനമായ കാബൂളിലേക്ക് മുന്നേറ്റം തുടങ്ങിയതിന് പിന്നാലെയാണ് ബൈഡന്റെ പ്രഖ്യാപനം.