ആദ്യമായി സിപിഎം ഓഫിസുകളില്‍ ദേശീയ പതാക ഉയര്‍ത്തിയതിനു പിന്നാലെ വിവാദം; കേസെടുക്കണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സിപിഎം ദേശീയ പതാകയെ അപമാനിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ എസ് ശബരീനാഥന്‍. ദേശീയ പതാകയോടൊപ്പം അതേ ഉയരത്തില്‍ തൊട്ടടുത്ത് മറ്റൊരു പതാകയും…

By :  Editor
Update: 2021-08-15 00:40 GMT

തിരുവനന്തപുരം: സിപിഎം ദേശീയ പതാകയെ അപമാനിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ എസ് ശബരീനാഥന്‍. ദേശീയ പതാകയോടൊപ്പം അതേ ഉയരത്തില്‍ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുത് എന്ന നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് എകെജി സെന്ററില്‍ നടന്നതെന്ന് അദ്ദേഹം ആരോപിച്ചു.സംഭവത്തില്‍ സിപിഎമ്മിനെതിരെ ഇന്ത്യന്‍ ഫ്‌ളാഗ് കോഡ് ലംഘനത്തിന് കേസെടുക്കണമെന്നും ശബരീനാഥന്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശബരീനാഥന്‍ രംഗത്തെത്തിയത്.

എകെജി സെന്ററില്‍ സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് പതാക ഉയര്‍ത്തിയത്. പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടു പാര്‍ട്ടിക്കെതിരായ ആരോപണങ്ങള്‍ക്ക് തടയിടാനും വിട്ടുനില്‍ക്കലിനു വിശദീകരണം നല്‍കിയുമാണ് പാര്‍ട്ടി ആദ്യമായി പാര്‍ട്ടി ഓഫിസുകളില്‍ ദേശീയ പതാക ഉയര്‍ത്തിയത്. പാര്‍ട്ടി ഓഫിസുകളിലും ഇതരസംഘടനാ ഓഫിസുകളിലും ബന്ധപ്പെട്ട സെക്രട്ടറിമാരാണു രാവിലെ ദേശീയപതാക ഉയര്‍ത്തിയത്.

Tags:    

Similar News