രാജ്യം വിടാന്‍ കാബൂള്‍ വിമാനത്താവളത്തിലേക്ക് ഇരച്ചുകയറി വന്‍ജനക്കൂട്ടം; ആകാശത്തേക്ക് വെടിയുതിര്‍ത്ത് പട്ടാളം; ദയനീയ ദൃശ്യങ്ങള്‍" (വീഡിയോ)
കാബൂള്‍ : താലിബാന്‍ അധികാരം പിടിച്ചതോടെ ജീവന്‍ രക്ഷിക്കാനായി രാജ്യം വിടാന്‍ കാബൂള്‍ വിമാനത്താവളത്തിലേക്ക് ഇരച്ചുകയാറി വന്‍ജനക്കൂട്ടം. അമേരിക്കന്‍ പൗരന്‍മാരെ ഒഴിപ്പിക്കാന്‍ എത്തിയ യുഎസ് വിമാനത്തിലേക്ക് ജനങ്ങള്‍…
;By : Editor
Update: 2021-08-16 03:47 GMT
കാബൂള്‍ : താലിബാന്‍ അധികാരം പിടിച്ചതോടെ ജീവന്‍ രക്ഷിക്കാനായി രാജ്യം വിടാന്‍ കാബൂള്‍ വിമാനത്താവളത്തിലേക്ക് ഇരച്ചുകയാറി വന്‍ജനക്കൂട്ടം. അമേരിക്കന്‍ പൗരന്‍മാരെ ഒഴിപ്പിക്കാന്‍ എത്തിയ യുഎസ് വിമാനത്തിലേക്ക് ജനങ്ങള്‍ ഓടിഅടുത്തതിനെ തുടര്‍ന്ന് കാബൂള്‍ വിമാനത്താവളത്തില്‍ യുഎസ് സേന ആകാശത്തേക്ക് വെടിവച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് വിമാനത്താവളത്തുനിന്നുള്ള എല്ലാ സര്‍വ്വീസുകളും നിര്‍ത്തിവച്ചു.