ജനങ്ങള്‍ക്കു ഇരുട്ടടിയായി പാചകവാതക സിലിണ്ടറിന് 25 രൂപ വര്‍ധിപ്പിച്ചു.
കൊച്ചി: കോവിഡിനെ തുടര്‍ന്നു നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് ഇരട്ടി പ്രഹരമേകി ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകള്‍ക്ക് വീണ്ടും വില വര്‍ധിപ്പിച്ചു. സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. ഇതോടെ…
കൊച്ചി: കോവിഡിനെ തുടര്‍ന്നു നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് ഇരട്ടി പ്രഹരമേകി ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകള്‍ക്ക് വീണ്ടും വില വര്‍ധിപ്പിച്ചു. സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക പാചകവാതക സിലിണ്ടറുകള്‍ക്ക് 866.50 രൂപയായി. അതേസമയം, വാണിജ്യസിലിണ്ടറുകളുടെ വില അഞ്ച് രൂപ കുറച്ചു. ഇതോടെ കൊച്ചിയില്‍ സിലിണ്ടറൊന്നിന് 1618 രൂപയാകും. പുതുക്കിയ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും.
ഓണം അടുത്തിരിക്കെ മലയാളികളെ സംബന്ധിച്ചു പാചകവാതക വിലവര്‍ധന ശരിക്കും തിരിച്ചടിയാണ്. നിലവിലെ വാങ്ങലുകള്‍ക്കു സബ്‌സിഡി ലഭിക്കില്ലെന്നതും ഇരട്ടി പ്രഹരമാണ്. കഴിഞ്ഞവര്‍ഷം ജൂണ്‍ മുതല്‍ കേന്ദ്രസര്‍ക്കാര്‍ എല്‍.പി.ജി. സബ്‌സിഡി ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നേരിട്ട് നിക്ഷേപിക്കുന്ന പദ്ധതി നിര്‍ത്തലാക്കിയിരുന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള 19 കിലോ സിലിണ്ടറിന് രണ്ടാഴ്ച മുമ്പ് കമ്പനികള്‍ 73.5 രൂപ വര്‍ധിപ്പിച്ചിരുന്നു. അന്ന് ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള 14 കിലോ സിലിണ്ടറുകളുടെ വിലയിൽ മാറ്റം വരുത്തിയിരുന്നില്ല.