രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീം പരിശീലകനാവില്ല
ബെംഗളുരു: ട്വന്റി-20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി രാഹുല്‍ ദ്രാവിഡ് തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനായ രാഹുല്‍ ദ്രാവിഡ് പുതിയ തസ്തികയിലേക്ക്…
ബെംഗളുരു: ട്വന്റി-20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി രാഹുല്‍ ദ്രാവിഡ് തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനായ രാഹുല്‍ ദ്രാവിഡ് പുതിയ തസ്തികയിലേക്ക് വീണ്ടും അപേക്ഷ നല്‍കിയതോടെയാണ് അഭ്യൂഹങ്ങള്‍ അവസാനിച്ചത്.
രവി ശാസ്ത്രിയുടെ സ്ഥാനത്തേക്ക് ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെട്ട പരിശീലകന്‍ രാഹുല്‍ ദ്രാവിഡാണ്. എന്നാല്‍ നേരത്തെ എന്‍സിഎ തലവനായ ദ്രാവിഡിന്റെ കാലാവധി കഴിഞ്ഞ ആഴ്ച അവസാനിച്ചിരുന്നു. ഇതോടെയാണ് ദ്രാവിഡിലേക്ക് സാധ്യത വന്നത്. ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായ ദ്രാവിഡ് ബിസിസിഐയുടെ ക്ലീന്‍ ചീറ്റിന് പാത്രമായിരുന്നു. ഇതോടെയാണ് താരത്തിന് സാധ്യത കല്‍പ്പിച്ചത്