മൂന്നാം തരംഗം : ഇന്ത്യ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യ വിദഗ്ധര്‍
കോവിഡ് മൂന്നാം തരംഗത്തെ ഉടന്‍ പ്രതീക്ഷിക്കാമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കുട്ടികളെ ഇത് രൂക്ഷമായി ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. മൂന്നാം തരംഗം രാജ്യത്തെ എങ്ങനെയായിരിക്കും ബാധിക്കുക എന്ന…
കോവിഡ് മൂന്നാം തരംഗത്തെ ഉടന്‍ പ്രതീക്ഷിക്കാമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കുട്ടികളെ ഇത് രൂക്ഷമായി ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. മൂന്നാം തരംഗം രാജ്യത്തെ എങ്ങനെയായിരിക്കും ബാധിക്കുക എന്ന ആശങ്ക ജനങ്ങള്‍ക്കും ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ക്കും ഒരുപോലെയുണ്ട്.
മൂന്നാം തരംഗത്തെ നേരിടാന്‍ വാക്‌സിനേഷന്‍ വേഗത കൂട്ടാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി റിപ്പോര്‍ട്ടിലുള്ളത്. വാക്‌സിനേഷന്‍ വേഗത കൂടിയിട്ടില്ലെങ്കില്‍ മൂന്നാം തരംഗത്തില്‍ നിത്യേന ആറ് ലക്ഷം കൊവിഡ് കേസുകള്‍ വരെ രേഖപ്പെടുത്താമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം മൂന്നാം തരംഗം ഇന്ത്യ ഭയപ്പെടുന്നത് പോലെയുള്ളത് പോലെയായിരിക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു.
കാണ്‍പൂര്‍-ഹൈദരാബാദ് ഐഐടികളിലെ വിദഗ്ധരായ വിദ്യാസാഗര്‍, മനീന്ദ്ര അഗര്‍വാള്‍ എന്നിവര്‍ ഓഗസ്റ്റില്‍ മൂന്നാം തരംഗം ഇന്ത്യയിലെത്തുമെന്നാണ് പ്രവചിക്കുന്നത്. ഒരുലക്ഷം കേസുകളില്‍ താഴെ മാത്രമായിരിക്കും പ്രതിദിനം ഇന്ത്യയില്‍ രേഖപ്പെടുത്തുകയെന്നും ഇവര്‍ പറയുന്നു. രണ്ടാം തരംഗത്തില്‍ നിരവധി പേര്‍ക്ക് രോഗം വന്ന് പോയതാണ്. അതുകൊണ്ട് തന്നെ ജനസംഖ്യയില്‍ വലിയൊരു വിഭാഗത്തിനും കൊവിഡ് വന്ന പോയതാണ്. ഈ സാഹചര്യത്തില്‍ കൊവിഡ് മൂന്നാം തരംഗം രൂക്ഷമാകാനുള്ള സാധ്യത കുറവാണ്. രണ്ടാം തരംഗം പോലെ ഇന്ത്യയുടെ ആരോഗ്യ മേഖലയെ തന്നെ തകര്‍ത്ത് കളയുന്ന രീതിയിലേക്ക് അത് എത്തില്ലെന്നും ഇവര്‍ പറഞ്ഞു.