യേശു ക്രിസ്തുവിന്റെ പുനരവതാരമെന്ന് വിശ്വാസികളെ ബോധ്യപ്പെടുത്തി; കൈകാലുകള്‍ ബന്ധിച്ച് ജീവനോടെ സംസ്‌കാരം; മൂന്നാം ദിനം ഉയര്‍ത്തെഴുന്നേല്‍ക്കുന്ന പാസ്റ്ററെ കാണാന്‍ കുഴി മാന്തിയ വിശ്വാസികള്‍ കണ്ടത് ജീവന്‍ നഷ്ടപ്പെട്ട പാസ്റ്ററെ
ലുസാക്ക: യേശു ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് വിശ്വാസം വീണ്ടും യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിച്ച സാംബിയന്‍ പാസ്റ്റര്‍ക്ക് ദാരുണ മരണം. 22കാരനായ ജെയിംസ് സക്കാരയാണ് യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് പുനര്‍സൃഷ്ടിക്കാന്‍ ഒരുങ്ങിയത്. കൈകാലുകള്‍ കെട്ടി…
;ലുസാക്ക: യേശു ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് വിശ്വാസം വീണ്ടും യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിച്ച സാംബിയന്‍ പാസ്റ്റര്‍ക്ക് ദാരുണ മരണം. 22കാരനായ ജെയിംസ് സക്കാരയാണ് യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് പുനര്‍സൃഷ്ടിക്കാന്‍ ഒരുങ്ങിയത്.
കൈകാലുകള്‍ കെട്ടി സാംബിയന്‍ പാസ്റ്റര്‍ കുഴിക്കുള്ളില്‍ കഴിയാനാണ് തീരുമാനിച്ചത്. അതും ഉയര്‍ത്തെഴുന്നേല്‍പ്പ് മോഡലില്‍ മൂന്ന് ദിവസം. തന്റെ അനുയായികളെ താന്‍ യേശുവിന് സമാന ശക്തിയുള്ള വ്യക്തിയാണെന്ന് തെറ്റിധരിപ്പിച്ചാണ് പാസ്റ്റര്‍ ഇതു ചെയ്തത്. പാസ്റ്ററിന്റെ വിശ്വാസധാരയിലുള്ള മൂന്ന് അംഗങ്ങളാണ് കൈകാലുകള്‍ ബന്ധിച്ച് കുഴിയിലാക്കിയത്. മൂന്ന് ദിവസത്തിന് ശേഷം ജീവന്‍ നഷ്ടപ്പെട്ട പാസ്റ്ററെയാണ് വിശ്വാസികള്‍ക്ക് കിട്ടിയത്.
സാംബിയയുടെ കിഴക്കന്‍ പ്രവശ്യയിലാണ് സമാനതകളില്ലാത്ത അന്ധവിശ്വാസ പരീക്ഷണം നടന്നത്. സിയോണ്‍ സഭയിലെ പാസ്റ്ററാണ് കൊല്ലപ്പെട്ടത്. യേശുക്രിസ്തുവിനെ അനുകരിച്ചു കൊണ്ടാണ് തന്നെ ജീവനോടെ കുഴിച്ചിടാനുള്ള നിര്‍ദ്ദേശം സഭയിലെ വിശ്വാസികള്‍ക്ക് മുമ്ബില്‍ വച്ചത്. ശവകല്ലറ കുഴിക്കാനായി എത്തിയ മൂന്ന് വിശ്വാസികളും പാസ്റ്ററുടെ വാക്കുകള്‍ അതേപടി വിശ്വസിച്ചു.
ഉയര്‍ത്തെഴുന്നേല്‍പ്പിന് പോകും മുമ്ബ് ബൈബിള്‍ വചനങ്ങള്‍ വായിച്ച് അവിടെ ഉണ്ടായിരുന്നവര്‍ക്ക് വിശ്വാസത്തിന്റെ ആത്മവിശ്വാസവും നല്‍കി. കുഴിച്ചട്ട വിശ്വാസികള്‍ മൂന്ന് ദിവസത്തിന് ശേഷം ഉയര്‍ത്തെഴുന്നേല്‍ക്കുന്ന പാസ്റ്ററെ കിട്ടാന്‍ കുഴി മാന്തി. അപ്പോള്‍ മരിച്ച പാസ്റ്ററെയാണ് കിട്ടിയത്. വിശ്വാസികള്‍ തന്നെയാണ് പൊലീസിനെ ഇക്കാര്യം അറിയിച്ചത്. സഹായികളായ രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു. മരിച്ച പാസ്റ്ററിന്റെ ഭാര്യ ഗര്‍ഭിണിയുമാണ്