അഫ്ഗാനിൽ നിന്ന് 200 പേർ കൂടി ഇന്ത്യയിലേക്ക്

അഫ്ഗാനിസ്താനിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്ന ദൗത്യം തുടർന്ന് ഇന്ത്യ. അഫ്ഗാനിൽ കുടുങ്ങിയ 200 പേരുമായി വ്യോമസേനാ വിമാനം കാബൂളിൽ നിന്ന് ഇന്ന് പുറപ്പെടും. ഇന്ത്യക്കാർക്ക് പ്യ്രാമേ അഫ്ഗാൻ, നേപ്പാൾ…

By :  Editor
Update: 2021-08-25 22:21 GMT

അഫ്ഗാനിസ്താനിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്ന ദൗത്യം തുടർന്ന് ഇന്ത്യ. അഫ്ഗാനിൽ കുടുങ്ങിയ 200 പേരുമായി വ്യോമസേനാ വിമാനം കാബൂളിൽ നിന്ന് ഇന്ന് പുറപ്പെടും. ഇന്ത്യക്കാർക്ക് പ്യ്രാമേ അഫ്ഗാൻ, നേപ്പാൾ പൗരന്മാരും ഡൽഹിയിലെത്തും. കാബൂളിൽ വ്യോമസേന നടത്തുന്ന ഒഴിപ്പിക്കലിന്റെ അവസാന വിമാനമാകും ഈ സർവീസ്.

കഴിഞ്ഞ ദിവസം മലയാളി കന്യാസ്ത്രീ അടക്കം അഫ്ഗാനിൽ കുടുങ്ങിയ 78 പേരുമായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ഡൽഹിയിൽ എത്തിയിരുന്നു. 25 ഇന്ത്യൻ പൗരന്മാരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. 536 പേരെയാണ് മൂന്ന് ദിവസത്തിനിടെ ഇന്ത്യയിലെത്തിച്ചത്. അഫ്ഗാനിസ്താനിലെ സാഹചര്യവും താലിബാനോടും പുതിയ ഭരണകൂടത്തോടും ഉള്ള ഇന്ത്യയുടെ നിലപാടും വിശദീകരിക്കാൻ കേന്ദ്രസർക്കാർ ഇന്ന് സർവ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

Tags:    

Similar News