സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഇന്നലെയും സ്വര്‍ണവില കുറഞ്ഞരുന്നു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരുപവന്‍ സ്വര്‍ണത്തിന് 35,360 രൂപയായി. കൂടാതെ ഗ്രാമിന് 15…

By :  Editor
Update: 2021-08-26 02:06 GMT

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഇന്നലെയും സ്വര്‍ണവില കുറഞ്ഞരുന്നു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരുപവന്‍ സ്വര്‍ണത്തിന് 35,360 രൂപയായി. കൂടാതെ ഗ്രാമിന് 15 രൂപ കുറഞ്ഞ് 4420 രൂപയായി. ഇന്നലെ പവന് 80 രൂപയായിരുന്നു കുറഞ്ഞിരുന്നത്.

ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണത്തിന് മങ്ങലേൽപ്പിക്കുന്നത്. ഫെഡ് റിസര്‍വ് നടപടികൾ ഡോളറിൻെറ മൂല്യമുയര്‍ത്തിയാൽ സ്വര്‍ണ വില താൽക്കാലികമായി ഇടിഞ്ഞേക്കാം.ആഗസ്റ്റ് ഒന്ന്, രണ്ട് തിയതികളില്‍ പവന് 36,000 രൂപയില്‍ ആയിരുന്നു വ്യാപാരം. ഇതാണ് ആഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. എന്നാല്‍ പിന്നീട് വില ഇടിഞ്ഞു. ആഗസ്റ്റ് ഒന്‍പത് മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 34,680 രൂപയായിരുന്നു വില . ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് .

Tags:    

Similar News