അണിഞൊരുങ്ങി നല്ല നിറമുള്ള കുപ്പായമൊക്കെയിട്ട് പോകുമ്പോളായിരിക്കും കൊടക്കമ്പി എന്ന ആ വിളി വരുന്നത്" അത് കുറച്ചു കാലം ഒരു വിഷമമായിരുന്നു; ഇന്ദ്രന്‍സ്

കൊടക്കമ്പി’ എന്ന വിളിപ്പേരിന്റെ വിഷമത്തില്‍ നിന്ന് സന്തോഷമാക്കി മാറ്റിയതിന്റെ കഥ തുറന്നു പറയുകയാണ് നടന്‍ ഇന്ദ്രന്‍സ് ‘കൊടക്കമ്പി എന്ന വിളിയില്‍ വളരെ ചുരുങ്ങിയ സമയം മാത്രമേ ഒരു…

;

By :  Editor
Update: 2021-08-27 06:15 GMT

കൊടക്കമ്പി’ എന്ന വിളിപ്പേരിന്റെ വിഷമത്തില്‍ നിന്ന് സന്തോഷമാക്കി മാറ്റിയതിന്റെ കഥ തുറന്നു പറയുകയാണ് നടന്‍ ഇന്ദ്രന്‍സ്

‘കൊടക്കമ്പി എന്ന വിളിയില്‍ വളരെ ചുരുങ്ങിയ സമയം മാത്രമേ ഒരു വിഷമം വന്നുള്ളൂ. ആ സമയത്ത് നമ്മളെ എല്ലാരും ശ്രദ്ധിക്കും. ഒരു കല്യാണവീട്ടില്‍ ചെല്ലുമ്പോള്‍ നമ്മള്‍ അണിഞ്ഞു ഒരുങ്ങിയൊക്കെ ആകും പോയിട്ടുണ്ടാവുക. നല്ല നിറമുള്ള കുപ്പായമൊക്കെയിട്ട് ചെന്ന് നില്‍ക്കുമ്പോഴാകും കൊടക്കമ്പി എന്ന വിളി വരുന്നത്. ഇത് എല്ലാവരും കേള്‍ക്കുകയും ചെയ്യും. അത് കുറച്ചു കാലം ഒരു വിഷമമായിരുന്നു.

‘അനിയന്‍ ബാവ ചേട്ടന്‍ ബാവ’ എന്ന സിനിമയില്‍ ജനാര്‍ദ്ദനന്‍ ചേട്ടന്‍ എന്നെ വിളിക്കുന്നതാണ് പിന്നീട് ആളുകള്‍ പോപ്പുലറാക്കിയത്. അങ്ങനെയൊരു വിളി ആദ്യം വിഷമം നല്‍കിയെങ്കിലും, ഞാന്‍ ചെയ്ത കഥാപാത്രത്തിന്റെ ഓര്‍മ്മ തങ്ങി നില്‍ക്കുന്നത് കൊണ്ടാണല്ലോ ആ വിളി വരുന്നത് എന്നോര്‍ത്ത് ആ സങ്കടം ഞാന്‍ സന്തോഷമാക്കി മാറ്റി’. ഇന്ദ്രന്‍സ് പറയുന്നു.

Tags:    

Similar News