കോവിഡ് ബാധയെ തുടര്‍ന്ന് ശ്വാസതടസ്സം മൂലം രണ്ടര വയസ്സുകാരി ചലനമറ്റ് വീണു; ചുണ്ടോട് ചുണ്ട് ചേര്‍ത്ത് കൃത്രിമ ശ്വാസം നല്‍കി ജീവന്‍ തിരികെ പിടിച്ച്‌ അയല്‍വാസിയായ നഴ്‌സ് ശ്രീജ

 കോവിഡ് ബാധയെ തുടര്‍ന്നുണ്ടായ ശ്വാസതടസ്സം മൂലം ചലനമറ്റ രണ്ടര വയസ്സുകാരിക്ക് കൃത്രിമ ശ്വാസം നല്‍കി ജീവന്‍ തിരികെ പിടിച്ച്‌ അയല്‍വാസിയായ നഴ്‌സ് ശ്രീജ. ഈ കെട്ട കാലത്ത് കോവിഡിനെ…

;

By :  Editor
Update: 2021-09-01 23:41 GMT

കോവിഡ് ബാധയെ തുടര്‍ന്നുണ്ടായ ശ്വാസതടസ്സം മൂലം ചലനമറ്റ രണ്ടര വയസ്സുകാരിക്ക് കൃത്രിമ ശ്വാസം നല്‍കി ജീവന്‍ തിരികെ പിടിച്ച്‌ അയല്‍വാസിയായ നഴ്‌സ് ശ്രീജ. ഈ കെട്ട കാലത്ത് കോവിഡിനെ ഭയന്ന് ആളുകള്‍ അകലം പാലിക്കുമ്ബോള്‍ ശ്രീജയ്ക്ക് കോവിഡിനെ പേടി തോന്നിയില്ല. ആ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കണമെന്ന ആഗ്രഹം മാത്രമായിരുന്നു ആ സമയത്ത് ശ്രീജയുടെ മനസ്സിലുണ്ടായിരുന്നത്.

തനിക്ക് മുന്നിലൂടെ കളിച്ചും ചിരിച്ചും നടന്ന ആ പൊന്നോമനയുടെ ജീവന്‍ തന്റെ കൈകളിലിരുന്ന് ഇല്ലാതാവരുതെന്ന ആഗ്രഹമാണ് ശ്രീജയെ കൃത്രിമ ശ്വാസം നല്‍കാന്‍ പ്രേരിപ്പിച്ചത്. ആ കുഞ്ഞ് ജീവന്റെ കുസൃതികളോര്‍ത്തതോടെ ചുണ്ടോട് ചുണ്ട് ചേര്‍ത്ത് കൃത്രിമ ശ്വാസം നല്‍കി. ആശുപത്രിയിലെത്തിച്ചപ്പോള്‍ ആ ശ്വാസമാണു കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തിയതെന്ന് ഡോക്ടര്‍മാര്‍. കുഞ്ഞിനു കോവിഡ് സ്ഥിരീകരിച്ചതോടെ ശ്രീജ ഇപ്പോള്‍ ക്വാറന്റീനിലാണ്. എന്നാല്‍ ആ കുരുന്ന് ജീവന്‍ രക്ഷിച്ചതിന്റെ സന്തോഷം ശ്രീജയ്ക്ക് ക്വാറന്റൈനും മധുരമായി മാറിയിരിക്കുകയാണ്.

നെന്മണിക്കര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നഴ്‌സ് ചിറ്റിശേരി ഇഞ്ചോടി വീട്ടില്‍ ശ്രീജ പ്രമോദ് ആണ് നന്മയുടെ നിറകുടമായി മാറിയത്. ശ്രീജ ഞായറാഴ്ച ഉച്ചയ്ക്കു വീട്ടില്‍ വിശ്രമിക്കുമ്ബോഴാണ്, ഛര്‍ദിച്ച്‌ അവശയായി ശ്വാസതടസ്സം നേരിട്ട കുഞ്ഞുമായി അയല്‍വാസിയായ യുവതി ഓടിയെത്തിയത്. കോവിഡ് കാലമായതിനാല്‍ ചുണ്ടോടു ചേര്‍ത്തു ശ്വാസം നല്‍കാനാവില്ല. ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രീജ നിര്‍ദ്ദേശിച്ചതോടെ അമ്മ, കുഞ്ഞിനെ ഏല്‍പിച്ചു ഭര്‍ത്താവിനെ വിളിക്കാന്‍ വീട്ടിലേക്ക് ഓടി.

കുഞ്ഞിനു ചലനമില്ലാത്തതിനാല്‍ ആശുപത്രിയിലെത്തും മുന്‍പു കൃത്രിമ ശ്വാസം നല്‍കണമെന്നു ശ്രീജയ്ക്കു മനസ്സിലായി. കോവിഡ് സാധ്യത തല്‍ക്കാലം മറന്നു ശ്വാസം നല്‍കി. ശ്രീജയുടെ ഭര്‍ത്താവ് പ്രമോദും അയല്‍വാസിയും ചേര്‍ന്ന് അമ്മയെയും കുഞ്ഞിനെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. അപകടനില തരണം ചെയ്ത് വീട്ടിൽ തിരിച്ചെത്തിയ കുഞ്ഞ് കൊറോണ ചികിത്സയിലാണ്.

Tags:    

Similar News