ആരാധനാലയത്തിൽ ചെരുപ്പ് ധരിച്ചു കയറി ; നടി തൃഷയെ അറസ്റ്റ് ചെയ്യണമെന്നാവശ്യം "പൊന്നിയൻ സെൽവൻ ചിത്രീകരണം വീണ്ടും പ്രതിസന്ധിയിൽ

മണിരത്നം ചിത്രം പൊന്നിയൻ സെൽവൻ സിനിമയുടെ ചിത്രീകരണം വീണ്ടും പ്രതിസന്ധിയിൽ. സിനിമയുടെ ചിത്രീകരണത്തിനിടയിൽ കുതിര ചത്തതിനെ തുടർന്ന് സംവിധാനയകൻ മണിരത്നത്തിനെതിരെ കേസെടുത്തിരുന്നു. ഇപ്പോൾ നടി തൃഷയ്ക്കെതിരെയാണ് പ്രതിഷേധം…

;

By :  Editor
Update: 2021-09-06 11:16 GMT

മണിരത്നം ചിത്രം പൊന്നിയൻ സെൽവൻ സിനിമയുടെ ചിത്രീകരണം വീണ്ടും പ്രതിസന്ധിയിൽ. സിനിമയുടെ ചിത്രീകരണത്തിനിടയിൽ കുതിര ചത്തതിനെ തുടർന്ന് സംവിധാനയകൻ മണിരത്നത്തിനെതിരെ കേസെടുത്തിരുന്നു. ഇപ്പോൾ നടി തൃഷയ്ക്കെതിരെയാണ് പ്രതിഷേധം ഉയരുന്നത്. ആരാധനാലയത്തിൽ ചെരുപ്പ് ധരിച്ചു കയറി എന്നാണ് തൃഷയ്ക്കെതിരെയുള്ള ആരോപണം. സിനിമയുടെ ചിത്രീകരണത്തിനായി മധ്യപ്രദേശിലെ ഇൻഡോറിലായിരുന്നു സംഘം.ഇൻഡോറിലെ പുരാതരനമായ ആരാധനാലയങ്ങളിൽ ഒന്നിൽ വെച്ചായിരുന്നു ചിത്രീകരണം എന്നായിരുന്നു സൂചന. സിനിമയിലെ പ്രധാന നടിമാരായ തൃഷയും ഐശ്വര്യ റായി ബച്ചനും ഒന്നിച്ചുള്ള രംഗങ്ങളായിരുന്നു ചിത്രീകരിക്കേണ്ടിയിരുന്നത്.ചിത്രീകരണത്തിനിടയിൽ തൃഷ ആരാനാലയത്തിൽ ചെരുപ്പ് ധരിച്ച് കയറി എന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. ക്ഷേത്രത്തിനുള്ളിൽ ചെരുപ്പ് ധരിച്ച് കയറിയ നടിയുടെ ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് തൃഷയ്ക്കെതിരെ ചില സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്. താരത്തെ അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം

Tags:    

Similar News