അനാവശ്യ നവീകരണപ്രവര്‍ത്തനങ്ങളും കെട്ടിടങ്ങള്‍ പുതുക്കിപണിയുന്നതും നിരുത്സാഹപ്പെടുത്തണം: കുമാരസ്വാമി

ബംഗളൂരു: അനാവശ്യ ചെലവുകള്‍ കുറക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിര്‍ദേശം വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളും…

By :  Editor
Update: 2018-06-03 04:53 GMT

ബംഗളൂരു: അനാവശ്യ ചെലവുകള്‍ കുറക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിര്‍ദേശം

വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളും ഓഫീസുകളും ഏജന്‍സികളും പുതിയ കാറുകള്‍ വാങ്ങുന്നതിനായി നല്‍കുന്ന ശിപാര്‍ശകള്‍ പുനഃപരിശോധന നടത്തണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഔദ്യോഗികമായി നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. അനാവശ്യ നവീകരണപ്രവര്‍ത്തനങ്ങളും കെട്ടിടങ്ങള്‍ പുതുക്കിപണിയുന്നതും നിരുത്സാഹപ്പെടുത്തണം.

യോഗത്തിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് ജൂണ്‍ ഒന്നിന് സംസ്ഥാനത്തെ മുഴുവന്‍ ഉദ്യോഗസ്ഥന്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. ചില ഉദ്യോഗസ്ഥര്‍ യോഗത്തിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് സുപ്രധാന കാര്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളെ ബാധിക്കുന്നതായി ചൂണ്ടിക്കാണിച്ചാണ് നിര്‍ദേശം. മെയ് 23ന് കര്‍ണാടക മുഖ്യമന്ത്രിയായി അധികാരമേറ്റ് പതിനൊന്നാമത്തെ ദിവസമാണ് സുപ്രധാനമായ ചെലവു ചുരുക്കല്‍ നിര്‍ദേശം കൊണ്ടു വന്നത്.

Tags:    

Similar News