കെ.ടി.ജലീലിന്‍റെ എന്‍ഫോഴ്സ്മെന്‍റിന് അനുകൂലമായ പ്രസ്താവനയില്‍ സിപിഎമ്മിന് അതൃപ്തി; .ജലീലിനെ തള്ളി പാർട്ടി

കെ.ടി.ജലീലിന്‍റെ എന്‍ഫോഴ്സ്മെന്‍റിന് അനുകൂലമായ പ്രസ്താവനയില്‍ സിപിഎമ്മിന് അതൃപ്തി. സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ ജലീലിനെ അതൃപ്തി അറിയിച്ചു. പ്രതികരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നൽകി. എ.ആർ നഗർ സഹകരണ…

By :  Editor
Update: 2021-09-08 06:53 GMT

കെ.ടി.ജലീലിന്‍റെ എന്‍ഫോഴ്സ്മെന്‍റിന് അനുകൂലമായ പ്രസ്താവനയില്‍ സിപിഎമ്മിന് അതൃപ്തി. സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ ജലീലിനെ അതൃപ്തി അറിയിച്ചു. പ്രതികരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നൽകി.

എ.ആർ നഗർ സഹകരണ ബാങ്ക്​ ക്രമക്കേടുമായി ബന്ധപ്പെട്ട്​ മുഖ്യമന്ത്രി പറഞ്ഞതി​നപ്പുറം ഒന്നും പറയാനില്ലെന്ന്​ എ. വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിലപാട്​ വ്യക്​തമാക്കിയിട്ടുണ്ട്​. സഹകരണമേഖലയെ സംരക്ഷിക്കുന്ന നിലപാടാണ്​ സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട്​ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്ന വാർത്തകൾക്ക്​ വി​ശ്വാസ്യത വേണമെന്ന്​ അവർക്ക്​ നിർബന്ധമില്ല. അതിന്​ വിശ്വാസ്യത നൽകലല്ല ത​ന്‍റെ പണിയെന്നും സംസ്ഥാന സെക്രട്ടറി വ്യക്​തമാക്കി.

പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ല​പ്പു​റം എ.​ആ​ർ ന​ഗ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ക്രമക്കേ​ടു​ക​ൾ ഇ.​ഡി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന മു​ൻ മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ ആ​വ​ശ്യം മു​ഖ്യ​മ​ന്ത്രി തള്ളിയിരുന്നു. സഹകരണമേഖല ഇ.ഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും സംസ്ഥാന സര്‍ക്കാരിന്‍റെ പരിധിയിലുള്ള വിഷയം ആണെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

ജലീലിനെ ഇ.ഡി കുറേ ചോദ്യം ചെയ്തതിന് ശേഷം അദ്ദേഹത്തിന് ഇ.ഡിയോടുള്ള വിശ്വാസം കൂടിയിട്ടുണ്ട്. ജലീല്‍ ഉന്നയിച്ച വിഷയം സഹകരണ വകുപ്പ് പരിശോധിച്ചതും നടപടിയെടുത്തതുമാണ്. കോടതി സ്‌റ്റേയുള്ളതിനാലാണ് കൂടുതല്‍ നടപടിയില്ലാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Tags:    

Similar News