സ്കൂളുകള്‍ തുറക്കാനുള്ള ഒരുക്കം ആരംഭിച്ചു; ഉദ്യോ​ഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് വി. ശിവന്‍കുട്ടി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന് പിന്നാലെ അടഞ്ഞുകിടന്ന സ്കൂളുകള്‍ തുറക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. തയ്യാറെടുപ്പുകള്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും…

;

By :  Editor
Update: 2021-09-11 04:33 GMT

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന് പിന്നാലെ അടഞ്ഞുകിടന്ന സ്കൂളുകള്‍ തുറക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. തയ്യാറെടുപ്പുകള്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും സുപ്രീം കോടിതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാരിന്റെ തുടര്‍നടപടികളെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Full View

സര്‍ക്കാര്‍ പ്രഖ്യാപനം വന്നാല്‍ താമസിക്കാതെ സ്‌കൂള്‍ തുറക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയാണ് അന്തിമ തീരുമാനം എടുക്കുന്നതെന്നും ശിവന്‍കുട്ടി അറിയിച്ചു.

Tags:    

Similar News