തുടര്‍ച്ചയായ വില ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു

നാല് ദിവസത്തെ തുടര്‍ച്ചയായ വില ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ബുധനാഴ്ച വര്‍ധിച്ചത്. ഇതോടെ ഗ്രാമിന്…

By :  Editor
Update: 2021-09-15 04:32 GMT

നാല് ദിവസത്തെ തുടര്‍ച്ചയായ വില ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ബുധനാഴ്ച വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,430 രൂപയും പവന് 35,440 രൂപയും ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ നാല് ദിവസമായി ഗ്രാമിന് 4,400 രൂപയിലും പവന് 35,200 രൂപയിലുമാണ് വ്യാപാരം നടന്നത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയായിരുന്നു ഇത്. ഏറ്റവും ഉയര്‍ന്ന നിരക്ക് സെപ്റ്റംബര്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ രേഖപ്പെടുത്തിയ 35,600 രൂപയാണ്. രാജ്യാന്തര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് ഔണ്‍സിന് 1,802.86 ഡോളര്‍ എന്ന നിരക്കില്‍ സ്ഥിരത കൈവരിച്ചു.

Full View

Tags:    

Similar News