സംസ്ഥാനത്ത് സ്കൂളുകളും തുറക്കുന്നു; തീരുമാനം അവലോകനയോഗത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനുള്ള മുന്നൊരുക്കങ്ങളുമായി സർക്കാർ. എപ്പോൾ തുറക്കുമെന്നതിൽ മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിക്കും. ഒന്നരവർഷമായി അടഞ്ഞ് കിടക്കുന്ന സ്കൂളുകളിൽ മുന്നൊരുങ്ങൾ തുടങ്ങാൻ തീരുമാനമായി. എന്നാൽ എപ്പോൾ മുതൽ…

By :  Editor
Update: 2021-09-18 06:58 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനുള്ള മുന്നൊരുക്കങ്ങളുമായി സർക്കാർ. എപ്പോൾ തുറക്കുമെന്നതിൽ മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിക്കും. ഒന്നരവർഷമായി അടഞ്ഞ് കിടക്കുന്ന സ്കൂളുകളിൽ മുന്നൊരുങ്ങൾ തുടങ്ങാൻ തീരുമാനമായി. എന്നാൽ എപ്പോൾ മുതൽ സ്കൂളുകൾ തുറക്കുമെന്നതിലാണ് അനിശ്ചിതത്വം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയാണ് തീയതിയിൽ തീരുമാനമെടുക്കുക. ഒക്ടോബർ ആദ്യ വാരമാണ് നിയന്ത്രണങ്ങളോട് കോളേജുകൾ തുറക്കുന്നത്. കുറച്ചുകൂടി സാവകാശമെടുത്ത ശേഷം നവംബർ ആദ്യമോ പകുതിയോടെയോ സ്കൂളുകൾ തുറക്കാനാകുമോ എന്നാണ് സർക്കാർ ആലോചിക്കുന്നത്.‌

Full View

പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പിൽ ഇപ്പോൾ ശ്രദ്ധ നൽകാനാണ് നിർദ്ദേശം. പരീക്ഷയുമായി മുന്നോട്ട് പോകാൻ സുപ്രീംകോടതി തീരുമാനം വന്നതാണ് സ്കൂളുകൾ തുറക്കുന്നതിലും സർക്കാരിനെ പ്രേരിപ്പിക്കുന്നത്. കുട്ടികൾക്ക് അടക്കം എത്ര പേർക്ക് കൊവിഡ് പ്രതിരോധമുണ്ടെന്ന പഠനവും ഈ ഇടവേളയിൽ പൂർത്തിയാക്കാനാകുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. ആദ്യഡോസ് വാക്സിനേഷൻ 80 ശതമാനം കടന്നതും കേരളത്തിന് അനുകൂല ഘടകമാണ്.അതെ സമയം ഹോട്ടലുകളിൽ ഇരുന്ന് കഴിക്കുന്നതടക്കം കൂടുതൽ ഇളവുകളിലേക്ക് ഇന്നത്തെ അവലോകനയോഗവും കടന്നില്ല.നിലവിലെ സ്ഥിതി തുടരാനാണ് തീരുമാനം.

Tags:    

Similar News