കാസർകോട്ടെ എട്ടാം ക്ലാസുകാരിയുടെ ആത്മഹത്യ : അധ്യാപകനായ ആദൂർ സ്വദേശി ഉസ്മാൻ അറസ്റ്റിൽ
13 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിയായ അധ്യാപകന്‍ അറസ്റ്റില്‍. പോക്‌സോ വകുപ്പ് പ്രകാരവും ജെ ജെ ആക്‌ട് പ്രകാരവുമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇയാള്‍കെതിരെ കേസെടുത്തത്. പ്രതിയെ ചോദ്യം ചെയ്ത…
13 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിയായ അധ്യാപകന്‍ അറസ്റ്റില്‍. പോക്‌സോ വകുപ്പ് പ്രകാരവും ജെ ജെ ആക്‌ട് പ്രകാരവുമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇയാള്‍കെതിരെ കേസെടുത്തത്. പ്രതിയെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
സ്വകാര്യ സ്‌കൂള്‍ അധ്യാപകന്‍ ഉസ്മാനെയാണ് (25) ബേക്കല്‍ ഡിവൈഎസ്പി ഓഫിസില്‍ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്തത്. ബേക്കല്‍ ഡിവൈഎസ്പി സി കെ സുനില്‍കുമാര്‍, മേല്‍പറമ്ബ് സി ഐ ടി ഉത്തംദാസ് എന്നിവരാണ് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കിയത്. ഫോൺ ട്രാക്ക് ചെയ്താണ് മുംബൈയിലെ ഒളിയിടത്തിൽനിന്ന് ഉസ്മാനെ മേൽപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. അധ്യാപകനെതിരെ പോക്സോ, ആത്മഹത്യപ്രേരണ, ജുവനൈൽ ജസ്റ്റിസ് വകുപ്പ് പ്രകാരമുള്ള വകുപ്പുകൾ ചുമത്തി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അശ്ലീല ചുവയുള്ള ചാറ്റിംഗിലൂടെ അധ്യാപകൻ പിന്തുടർന്നിരുന്നതായാണ് ആരോപണം. മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ഇത് മനസിലാക്കിയ പിതാവ് സ്കൂൾ പ്രിൻസിപ്പലിനെ വിവരം കൈമാറി. അന്ന് രാത്രി വിദ്യാർത്ഥിനിയെ അധ്യാപകൻ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും തുടർന്ന് മാനസികമായി തകർന്ന കുട്ടി ആത്മഹത്യ ചെയ്തുവെന്നുമാണ് കുടുംബം ആരോപിക്കുന്നത്.