പ്രതിശ്രുത വരനൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് ദാരുണാന്ത്യം
കോട്ടയം : കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. മമ്മൂട് വെളിയം കരിങ്ങണാമറ്റത്തിൽ സണ്ണിച്ചൻ്റെ മകൾ സുബി ജോസഫ് (25) ആണ് മരിച്ചത്. ചങ്ങനാശ്ശേരി വാഴൂർ റോഡിൽ മാമ്മൂട്ടിന്…
;കോട്ടയം : കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. മമ്മൂട് വെളിയം കരിങ്ങണാമറ്റത്തിൽ സണ്ണിച്ചൻ്റെ മകൾ സുബി ജോസഫ് (25) ആണ് മരിച്ചത്. ചങ്ങനാശ്ശേരി വാഴൂർ റോഡിൽ മാമ്മൂട്ടിന് സമീപം ഇല്ലിമൂട്ടിൽ ഇന്ന് വൈകുന്നേരം 5.30നായിരുന്നു അപകടം.പ്രതിശ്രുത വരനൊപ്പം പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു സുബി. ബസ് പൂവത്തുമൂടിന് സമീപത്തുവച്ച് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടര്‍ എഡ്‌ജിൽ നിന്നും തെന്നിമാറുകയും പിന്നില്‍ ഇരുന്ന് യാത്ര ചെയ്‌ത സുബി ബസിനടിയിലേക്ക് വീഴുകയുമായിരുന്നു. ബസിന്‍റെ പിന്‍ചക്രം സുബിയുടെ തലയിലൂടെ കയറിയിറങ്ങി.
സമീപത്തെ സിസിടിവി ക്യാമറയില്‍ നിന്ന് ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ബഹളംകേട്ട് നാട്ടുകാരും വഴിയാത്രക്കാരും ഓടിക്കൂടിയെങ്കിലും സുബിയെ രക്ഷിക്കാനായില്ല. തുടര്‍ന്ന് പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും നാട്ടുകാര്‍ വിവരം അറിയിച്ചു.മുക്കാല്‍ മണിക്കൂറോളം മൃതദേഹം റോഡില്‍ കിടന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് യുവതിയുടെ മൃതദേഹം ആംബുലന്‍സിലേക്ക് മാറ്റിയത്. അപകടത്തെ തുടര്‍ന്ന് റോഡില്‍ വലിയ ആള്‍ക്കൂട്ടവും ഗതാഗത തടസവും അനുഭവപ്പെട്ടു. തൃക്കൊടിത്താനം പൊലീസ് സംഭവസ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.