മലയാളത്തിന്റെ മസിൽമാന് ഇന്ന് പിറന്നാൾ; ആശംസകളുമായി സിനിമാ ലോകം

മലയാള സിനിമയുടെ സൂപ്പർമാൻ എന്ന വിശേഷണമുള്ള ഉണ്ണി മുകുന്ദന് ഇന്ന് പിറന്നാൾ. മസിലളിയനെന്ന വിശേഷണമുള്ള ഉണ്ണിയ്‌ക്ക് പിറന്നാൾ ആശംസകളുമായി നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. സിനിമാ മേഖലയിലെ പ്രമുഖരും…

;

By :  Editor
Update: 2021-09-21 23:13 GMT

മലയാള സിനിമയുടെ സൂപ്പർമാൻ എന്ന വിശേഷണമുള്ള ഉണ്ണി മുകുന്ദന് ഇന്ന് പിറന്നാൾ. മസിലളിയനെന്ന വിശേഷണമുള്ള ഉണ്ണിയ്‌ക്ക് പിറന്നാൾ ആശംസകളുമായി നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. സിനിമാ മേഖലയിലെ പ്രമുഖരും അണിയറ പ്രവർത്തകരുമടങ്ങുന്ന വലിയൊരു നിരതന്നെയാണ് ആശംസകളറിയിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. വിക്രമാദിത്യനിലൂടെയാണ് ഉണ്ണിമുകുന്ദന് മസിലളിയന്‍ എന്ന പേര് വരുന്നത്‌. ഫിറ്റ്നെസിന്റെ കാര്യത്തിൽ മസിലളിയൻ ‘നോ കോംപ്രൈസ്’. ജിമ്മിൽ നടത്തുന്ന വർക്ക് ഔട്ടിന്റെ വീഡിയോകളും ചിത്രങ്ങളും താരം തന്റെ സമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുമുണ്ട്.

Full View

1987 സെപ്റ്റംബർ 22ന് മുകുന്ദൻ നായരുടെയും റോജി മുകുന്ദന്റെയും മകനായി ജനനം. 21-ാം വയസ് വരെ ഗുജറാത്തിലെ അഹമ്മദാബാദിലായിരുന്നു ജീവിതം. സിനിമ മോഹം സാക്ഷാത്കരിക്കാൻ ഇടക്കിടെ കേരളത്തിൽ വന്നുപോയി. അങ്ങനെയിരിക്കെയാണ് 2011ൽ സിനിമയിലേക്കുള്ള വിളിയെത്തുന്നത്. നന്ദനം സിനിമയുടെ തമിഴ് റീമേക്കായ സീടനിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

Tags:    

Similar News