നാലുമാസം പ്രായമുള്ള ആണ്‍കുഞ്ഞ് വീട്ടില്‍ മരിച്ചനിലയില്‍
കാഞ്ഞിരപ്പള്ളി: നാലുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുവപ്പള്ളി കൂരംതൂക്ക് കളപ്പുരക്കല്‍ റിജോ കെ. ബാബു-സൂസന് ദമ്പതികളുടെ മകന് ഐഹാനെയാണ് മരിച്ചനിലയില്‍ കണ്ടത്. അമ്മയും മകനും…
;കാഞ്ഞിരപ്പള്ളി: നാലുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുവപ്പള്ളി കൂരംതൂക്ക് കളപ്പുരക്കല്‍ റിജോ കെ. ബാബു-സൂസന് ദമ്പതികളുടെ മകന് ഐഹാനെയാണ് മരിച്ചനിലയില്‍ കണ്ടത്. അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ശനിയാഴ്ച ഉച്ചക്ക് 12 ഓടെ സൂസന് ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞിന് അനക്കമില്ലെന്ന് അറിയിക്കുകയായിരുന്നു. റിജോ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പഞ്ചായത്ത് അംഗം അയല്‍വാസിയുമായി എത്തി കൃത്രിമശ്വാസം നല്കാന് ശ്രമിച്ചു. തുടര്‍ന്ന് 26ാം മൈലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സൂസനോട് റിജോ എന്തുസംഭവിച്ചതാണെന്ന് ഫോണില്‍ ചോദിച്ചപ്പോള്‍ താന്‍ കഴുത്തിന് പിടിച്ചതാണെന്ന് പറഞ്ഞിരുന്നതായി പൊലീസ് പറയുന്നു. എസ്.ഐ നജീബിന്റെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിന് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നെറുകയില്‍ മുലപ്പാല്‍ കയറിയതാണെന്ന് സംശയമുണ്ട്. സൂസന് മാനസികപ്രശ്നത്തിന് ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു.