പാകിസ്ഥാനിൽ മുഹമ്മദലി ജിന്നയുടെ പ്രതിമ തകർത്തു; പാകിസ്ഥാൻ സ്ഥാപക നേതാവിന്റെ പ്രതിമ തകർത്തത് ബോംബാക്രമണത്തിലൂടെ

പാകിസ്ഥാനിൽ ബലൂച് തീവ്രവാദികൾ മുഹമ്മദലി ജിന്നയുടെ പ്രതിമ തകർത്തു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ തീരദേശ നഗരമായ ഗ്വാദറിൽ നടന്ന ബോംബാക്രമണത്തിലാണ് പാകിസ്ഥാൻ സ്ഥാപകൻ മുഹമ്മദലി ജിന്നയുടെ പ്രതിമ ബലൂച്…

By :  Editor
Update: 2021-09-27 21:43 GMT

പാകിസ്ഥാനിൽ ബലൂച് തീവ്രവാദികൾ മുഹമ്മദലി ജിന്നയുടെ പ്രതിമ തകർത്തു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ തീരദേശ നഗരമായ ഗ്വാദറിൽ നടന്ന ബോംബാക്രമണത്തിലാണ് പാകിസ്ഥാൻ സ്ഥാപകൻ മുഹമ്മദലി ജിന്നയുടെ പ്രതിമ ബലൂച് തീവ്രവാദികൾ തകർത്തത്. സുരക്ഷിത മേഖലയായി കാണാക്കപ്പെട്ട് ജൂണിൽ മറൈൻ ഡ്രൈവിൽ സ്ഥാപിച്ച ഈ പ്രതിമ ഞായറാഴ്ച്ച രാവിലെയാണ് തകർക്കപ്പെട്ടത്.

പ്രതിമയ്ക്ക് താഴെ സ്ഥാപിച്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചാണ് പ്രതിമ തകർക്കപ്പെട്ടത്. നിരോധിത തീവ്രവാദ സംഘടനയായ ബലൂച് റിപ്പബ്ലിക്കൻ ആർമിയുടെ വക്താവ് ബാബ്ഗർ ബലൂച് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ട്വിറ്ററിലൂടെ ഏറ്റെടുത്തതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. വിഷയം ഉന്നതതലത്തിൽ അന്വേഷിച്ചുവരികയാണ് ഉത്തരവാദിത്തം തീവ്രവാദി നേതാവ് ഏറ്റെടുത്തത്. വിനോദ സഞ്ചാരികളുടെ വെച്ചതിൽ എത്തിയ ശേഷമാണ് സ്ഫോടനം നടത്തിയത്.

2013 ൽ, സിയാറത്തിൽ ജിന്ന ഉപയോഗിച്ചിരുന്ന 121 വർഷം പഴക്കമുള്ള കെട്ടിടം വെടിവെയ്പ്പിലൂടെ ബലൂച് തീവ്രവാദികൾ നശിപ്പിച്ചിരുന്നു. നാലുമണിക്കൂറോളം തീ പടരുകയും ഫർണിച്ചറുകളും സ്മാരകങ്ങളും ഇവർ നശിപ്പിക്കുകയും ചെയ്തിരുന്നു. ക്ഷയരോഗം ബാധിച്ച ജിന്ന തന്റെ ജീവിതത്തിന്റെ അവസാന ദിവസങ്ങൾ അവിടെയാണ് ചെലവഴിച്ചിരുന്നത്. പിന്നീടിത് ഒരു ദേശീയ സ്മാരകമായി പ്രഖ്യാപിക്കപ്പെട്ടു. ബലൂചിസ്ഥാൻ വർഷങ്ങളായി പല ആക്രമ സംഭവങ്ങൾക്കും സാക്ഷ്യം വഹിക്കുന്നു

Tags:    

Similar News