ഐഎസ് ഭീകരരെ അഫ്ഗാനിൽ നിന്ന് തുരത്തിയോടിക്കുമെന്ന് താലിബാൻ

കാബൂൾ : അഫ്ഗാനിസ്ഥാൻ താവളമാക്കി പ്രവർത്തിക്കുന്ന ഐഎസ് ഭീകരരെ രാജ്യത്ത് നിന്ന് തുരത്തിയോടിക്കുമെന്ന പ്രഖ്യാപനവുമായി താലിബാൻ. കാബൂളിലും നാൻഗഹാറിലുമുള്ള ഐസിന്റെ കേന്ദ്രങ്ങൾ തകർക്കുമെന്നും താലിബാൻ അറിയിച്ചു. അഫ്ഗാനിലെ…

By :  Editor
Update: 2021-09-29 23:43 GMT

കാബൂൾ : അഫ്ഗാനിസ്ഥാൻ താവളമാക്കി പ്രവർത്തിക്കുന്ന ഐഎസ് ഭീകരരെ രാജ്യത്ത് നിന്ന് തുരത്തിയോടിക്കുമെന്ന പ്രഖ്യാപനവുമായി താലിബാൻ. കാബൂളിലും നാൻഗഹാറിലുമുള്ള ഐസിന്റെ കേന്ദ്രങ്ങൾ തകർക്കുമെന്നും താലിബാൻ അറിയിച്ചു. അഫ്ഗാനിലെ മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. ആഴ്ചകൾക്ക് മുൻപ് നാൻഗഹാറിൽ ഐഎസ് ഭീകരർ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ താലിബാൻ സേനംഗങ്ങളും സാധാരണക്കാരും ഉൾപ്പെടെ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഐഎസ് ഭീകരർക്കെതിരെ നടപടി സ്വീകരിക്കാൻ താലിബാൻ തയ്യാറായത്. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Full View

Tags:    

Similar News