പ്രതികള്‍ ആരുടെ മകനാണെന്ന് നോക്കേണ്ടത് ഏജന്‍സിയുടെ ജോലിയല്ല " ആഢംബര കപ്പലില്‍ ലഹരിമരുന്ന് പിടിച്ച സംഭവത്തിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ
മുംബൈയിലെ ആഢംബര കപ്പലില്‍ നിന്ന് ലഹരിമരുന്ന് പിടിച്ച സംഭവത്തില്‍ പ്രതികരണവുമായി എന്‍സിബി. സംഭവത്തില്‍ പ്രമുഖര്‍ ഉള്‍പ്പെട്ടതോടെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ വ്യക്തമാക്കി. കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്…
;മുംബൈയിലെ ആഢംബര കപ്പലില്‍ നിന്ന് ലഹരിമരുന്ന് പിടിച്ച സംഭവത്തില്‍ പ്രതികരണവുമായി എന്‍സിബി. സംഭവത്തില്‍ പ്രമുഖര്‍ ഉള്‍പ്പെട്ടതോടെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ വ്യക്തമാക്കി. കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത് വ്യവസായിയുടെയോ സിനിമാ താരത്തിന്റെയോ മകന്‍ ആണോയെന്ന് ഏജന്‍സി നോക്കില്ലെന്നും പ്രതികള്‍ ആരുടെ മകനാണെന്ന് നോക്കേണ്ടത് ഏജന്‍സിയുടെ ജോലിയല്ലെന്നും എന്‍.സി.ബി മേധാവി വ്യക്തമാക്കി.
'ആരാണ് വ്യവസായിയുടെ മകന്‍, ആരാണ് സിനിമാ താരത്തിന്റെ മകന്‍, ഇത് നോക്കുന്നത് തങ്ങളുടെ ജോലിയല്ല. ഒരേ പോലെയായിരിക്കും നടപടിയെടുക്കുക' എന്‍സിബി മേധാവി പറഞ്ഞു. ഈ നെറ്റ്‌വര്‍ക്കില്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ അവര്‍ ഏത് ഇന്‍ഡസ്ട്രിയില്‍പ്പെട്ടവരായാലും നടപടിയെടുക്കുമെന്ന് മേധാവി കൂട്ടിച്ചേര്‍ത്തു.
ഇന്ന് മുംബൈ തീരത്തെ ആഢംബര കപ്പലില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പത്ത് പേര്‍ പിടിയിലായിരുന്നു. ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയാണ് പിടിയിലായത്. ഇവരില്‍ നിന്നായി കൊക്കെയ്ന്‍, ഹാഷിഷ്, എം.ഡി.എം.എ എന്നിവയും എന്‍സിബി പിടിച്ചെടുത്തു.