അമ്മ മരിച്ചു, ഉറങ്ങുകയാണെന്ന് കരുതി മൃതദേഹത്തോടൊപ്പം മക്കള്‍ കഴിഞ്ഞത് ദിവസങ്ങളോളം
അമ്മ മരിച്ചത് അറിയാതെ മൃതദേഹത്തിനൊപ്പം അഞ്ചും ഏഴും വയസുള്ള പെണ്‍മക്കൾ കഴിഞ്ഞത് ദിവസങ്ങളോളം. ഫ്രാന്‍സിലാണ് ഞെട്ടിക്കുന്ന സംഭവം. അമ്മ ഉറങ്ങുകയാണെന്നു കരുതി നിശബ്ദരായി ഇരിക്കുകയായിരുന്നു എന്നാണ് കുട്ടികള്‍…
;അമ്മ മരിച്ചത് അറിയാതെ മൃതദേഹത്തിനൊപ്പം അഞ്ചും ഏഴും വയസുള്ള പെണ്‍മക്കൾ കഴിഞ്ഞത് ദിവസങ്ങളോളം. ഫ്രാന്‍സിലാണ് ഞെട്ടിക്കുന്ന സംഭവം. അമ്മ ഉറങ്ങുകയാണെന്നു കരുതി നിശബ്ദരായി ഇരിക്കുകയായിരുന്നു എന്നാണ് കുട്ടികള്‍ പൊലീസിനോട് പറഞ്ഞത്. കുട്ടികള്‍ ദിവസങ്ങളോളം സ്‌കൂളില്‍ പോയിരുന്നില്ല. സ്‌കൂള്‍ അധികൃതരുടെ ഇടപെടലിനെ തുടര്‍ന്നാണ് പൊലീസ് അമ്മയും കുഞ്ഞുങ്ങളും താമസിക്കുന്ന അപ്പാര്‍ട്‌മെന്റില്‍ എത്തി പരിശോധന നടത്തിയത്. ഇതോടെയാണ് ദാരുണ സംഭവം പുറം ലോകം അറിയുന്നത്.
മുപ്പതു വയസ്സിലധികം പ്രായമുള്ള ഐവറി കോസ്റ്റ് സ്വദേശിയായ യുവതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.അതേസമയം, പോസ്റ്റ്‌മോര്‍ട്ടത്തില്‍ യുവതിയുടെത് സ്വാഭാവിക മരണമാണെന്നു തെളിഞ്ഞു. ദിവസങ്ങളോളം അമ്മയുടെ മൃതദേഹത്തിനു സമീപം യാഥാര്‍ഥ്യമറിയാതെ കഴിഞ്ഞ കുട്ടികളുടെ മനോനില പരിശോധിക്കുയും അവരെ കൗണ്‍സിലിങ്ങിന് വിധേയരാക്കുകയും ചെയ്തു. എന്നാല്‍, എത്ര ദിവസമാണ് കുട്ടികള്‍ മരിച്ച മാതാവിനൊപ്പം അപ്പാര്‍ട്‌മെന്റില്‍ കഴിഞ്ഞതെന്ന് വ്യക്തമല്ല.